Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബർ ഷീറ്റുമായി...

റബർ ഷീറ്റുമായി എം.പിമാർ ഗാന്ധി പ്രതിമക്കു മുന്നിൽ

text_fields
bookmark_border
റബർ ഷീറ്റുമായി എം.പിമാർ ഗാന്ധി പ്രതിമക്കു മുന്നിൽ
cancel

ന്യൂ​ഡ​ൽ​ഹി: റ​ബ​റി​ലെ വി​ല​ത്ത​ക​ർ​ച്ച ത​ട​ഞ്ഞ്​ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പാ​ർ​ല​മെ​ന്‍റ്​ വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​ക്കു മു​ന്നി​ൽ റ​ബ​ർ ഷീ​റ്റു​മാ​യി കോ​ൺ​ഗ്ര​സ്​ എം.​പി​മാ​രു​ടെ പ്ര​തി​ഷേ​ധം.

ശ​ശി ത​രൂ​ർ, എം.​കെ. രാ​ഘ​വ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ജെ​ബി മേ​ത്ത​ർ, ര​മ്യ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നി​ല​വി​ൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട റ​ബ​റി​നെ കാ​ർ​ഷി​ക​വി​ള​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ കു​റ​ഞ്ഞ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ർ ഉ​ന്ന​യി​ച്ചു.

10 വ​ർ​ഷം മു​മ്പ് റ​ബ​റി​ന്​ കി​ലോ​ഗ്രാ​മി​ന്​ 240 രൂ​പ ല​ഭി​ച്ചി​രു​ന്നു. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ്​ ഇ​ര​ട്ടി​യാ​യി​ട്ടും ഇ​ന്ന് 130 രൂ​പ​യാ​ണ് മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 13 ല​ക്ഷ​ത്തോ​ളം വ​രു​ന്ന കൃ​ഷി​ക്കാ​രും അ​വ​രെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന അ​ഞ്ച് ല​ക്ഷ​ത്തോ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും ദാ​രി​ദ്ര്യ​ത്തി​ലാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലും റ​ബ​ർ ക​ർ​ഷ​ക​രോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്​ കാ​ണി​ക്കു​ന്ന​ത്. ന​യം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന്​ ധ​ർ​ണ​ക്കു​ശേ​ഷം ആ​ന്‍റോ ആ​ന്‍റ​ണി എം.​പി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MPGandhi statuerubber sheetcongress
Next Story