Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ തെരഞ്ഞെടുപ്പിൽ...

നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് മത്സരിക്കാൻ മോഹം: എതിർത്ത് സംസ്ഥാന നേതൃത്വം

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് മത്സരിക്കാൻ മോഹം: എതിർത്ത് സംസ്ഥാന നേതൃത്വം
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് മത്സരിക്കാൻ മോഹം. കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, അടൂർപ്രകാശ്, ഷാഫി പറമ്പിൽ, എം.കെ. രാഘവൻ എന്നീ എം.പിമാരാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ അതൃപ്തിയുമായി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാരെ മത്സരിപ്പിക്കേണ്ടയെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേ അറിയിക്കും.

എം.പിമാർ മത്സരിക്കാൻ തയാറായാൽ മത്സര രംഗത്തുനിന്ന് പിൻമാറുമെന്നും നേതൃത്വത്തെ അറിയിച്ച് ചില നേതാക്കൾ. നിലവിലെ എം.പിമാർ നിയമസഭയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മണ്ഡലത്തിലെ കാര്യങ്ങൾ അവതാളത്തിലാക്കുമെന്ന് നേതാക്കൾ പറയുന്നു. സീറ്റിനായി കടിച്ചുതൂങ്ങിയാൽ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എം.പിമാർ കേരളാ ഹൗസിലെത്തി മുതിർന്ന നേതാക്കളെ കണ്ടു. ഇതോടെ എം.പിമാരുടെ മത്സരം മോഹം കോൺഗ്രസിന് തലവേദനയാക്കും.

സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തി ആദ്യഘട്ട പട്ടികയിൽ ധാരണയിലെത്താനാക്കും നീക്കം. പരമാവധി 60 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. എം.പിമാർ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാക്കുമെന്ന് കരുതുന്നത്. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ നിലവിലെ എം.എൽ.എമാർ തന്നെ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

എന്നാൽ, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെനും ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാക്കാൻ മുതിരരുതെന്നും കെ.പി.സി.സി മുന്നറിയിപ്പ് നൽകിയിരുന്നു. സീറ്റു വിഭജന ചർച്ചകൾ നടക്കുന്ന സമയങ്ങളിൽ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ലെന്നും അത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി പരിഗണിക്കുമെന്നും സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്തുന്നത് സംസ്ഥാന നേതൃത്വമാണെന്നും നേതാക്കൾക്കും മറ്റു ഘടകകക്ഷികൾക്കും ഇതുസംബന്ധിച്ച് അഭിപ്രായങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ നേതൃത്വമായി പങ്കുവെക്കാമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFassembly election
News Summary - MPs' desire to contest in assembly elections: State leadership opposes
Next Story