Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ സന്ദർശനത്തിന്​ എം.പിമാർക്ക് അനുമതി നിഷേധിച്ചു

text_fields
bookmark_border
മുല്ലപ്പെരിയാർ സന്ദർശനത്തിന്​ എം.പിമാർക്ക് അനുമതി നിഷേധിച്ചു
cancel

ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ൻ ജ​ല​വി​ഭ​വ മ​ന്ത്രി​യും എം.​പി​യു​മാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ഇ​ടു​ക്കി എം.​പി ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​തി​പ​ക്ഷ ജ​ന പ്ര​തി​നി​ധി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച എം.​പി​മാ​ർ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത്. രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി​യി​ട്ടും അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഉ​പ്പു​ത​റ​യി​ലെ ജ​ന​ജാ​ഗ്ര​ത സ​ദ​സ്സി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം എം.​പി​മാ​ർ മ​ട​ങ്ങി.

ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 26ന് ​മു​ല്ല​പ്പെ​രി​യാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ടു​ക്കി എം.​പി ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ത്തി​യി​രു​ന്നു. വ​ള്ള​ക്ക​ട​വി​ൽ​നി​ന്ന്​ വ​നം​വ​കു​പ്പ് ജീ​പ്പി​ലാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ൽ, അ​ണ​ക്കെ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ജി​ല്ല ക​ല​ക്​​ട​റോ ചീ​ഫ് സെ​ക്ര​ട്ട​റി​യോ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​തെ ക​ട​ത്തി വി​ടാ​നാ​കി​ല്ലെ​ന്നാ​ണ്​ വ​നം വ​കു​പ്പ് നി​ല​പാ​ടെ​ടു​ത്ത​ത്. ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് അ​റി​യാ​തി​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ന്ന​തെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ത​മി​ഴ്​​നാ​ട്​ അ​നു​മ​തി ന​ൽ​കു​മ്പോ​ഴാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ന്ദ​ർ​ശ​നം നി​ഷേ​ധി​ക്കു​ന്ന​ത്. ഡാ​മി​െൻറ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​രാ​തി​രി​ക്കാ​നാ​ണ്​ അ​ണ​ക്കെ​ട്ടി​ൽ ക​ർ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

സന്ദര്‍ശനാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം –ഹസന്‍

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ യു.​ഡി.​എ​ഫ് എം.​പി​മാ​രാ​യ എ​ൻ.​കെ. ​പ്രേ​മ​ച​ന്ദ്ര​നും ഡീ​ന്‍ കു​ര്യാ​ക്കോ​സി​നും സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​െൻറ താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യും സ​ര്‍ക്കാ​റും യു.​ഡി.​എ​ഫ് നേ​താ​ക്ക​ളെ ഡാം ​സ​ന്ദ​ർ​ശി​ക്കാ​ന്‍ പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ പ​ല​തും മ​റ​ച്ചു​വെ​ക്കാ​നു​ള്ള ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​ണോ ഇ​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി​യെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ഡാം ​സ​ന്ദ​ര്‍ശി​ക്കാ​നും നി​ജ​സ്ഥി​തി മ​ന​സ്സി​ലാ​ക്കാ​നും സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ക്കാ​ത്ത​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MPMullaperiyar
News Summary - MPs denied permission to visit Mullaperiyar
Next Story