തൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് ഒന്നര വർഷത്തിന് ശേഷം നാഥനാവുന്നു. ഡി.സി.സി പ്രസിഡൻറായി മുൻ എം.എൽ.എ എം.പി വിൻസെൻറിനെ നിയമിച്ച് എ.ഐ.സി.സിയുടെ ഉത്തരവിറങ്ങി. സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാലാണ് നിയമനം അറിയിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ജൂണിൽ ടി.എൻ. പ്രതാപൻ രാജിവെച്ചെങ്കിലും കെ.പി.സി.സി നിർദ്ദേശത്തെ തുടർന്ന് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് തുടരുകയായിരുന്നു. ഡി.സി.സി നിർജീവമാണെന്ന് എ, ഐ ഗ്രൂപ്പുകൾ ആക്ഷേപം ഉന്നയിച്ചതോടെ പ്രതാപൻ പ്രസിഡൻറ് സ്ഥാനത്തുനിന്ന് രാജിവെച്ചു. പുതിയ പ്രസിഡൻറിെൻറ നിയമനം പല കാരണങ്ങളാൽ നീളുകയും ചെയ്തു.
കെ.പി.പി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാലിനും ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടിക്കുമാണ് തൃശൂർ ഡി.സി.സി പ്രസിഡണ്ടിെൻറ ചുമതല നൽകിയത്. ഈ നിയമനവും വിവാദത്തിനിടയാക്കിയിരുന്നു.