Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇനി അയാളെ തൊട്ടാൽ...

‘ഇനി അയാളെ തൊട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും’; വീര്യം ചോരാത്ത വാക്കുകളുടെ ഓർമയിൽ തൃശൂർ

text_fields
bookmark_border
‘ഇനി അയാളെ തൊട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും’; വീര്യം ചോരാത്ത വാക്കുകളുടെ ഓർമയിൽ തൃശൂർ
cancel

തൃശൂർ: ‘ഇനി അയാളെ തൊട്ടുപോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.’ നവാബ് രാജേന്ദ്രനെ ക്രൂരമായി മർദിച്ച തൃശൂരിലെ പൊലീസുകാരോട് സ്​റ്റേഷനിലെത്തിയായിരുന്നു വീരേന്ദ്രകുമാറി​െൻറ പ്രതികരണം. കെ. കരുണാകരനെ രാഷ്​ട്രീയത്തിൽ അപ്രസക്തമാക്കുമായിരുന്ന തട്ടിൽ എസ്​റ്റേറ്റ് അഴിമതിക്കേസിൽ രേഖകൾ പിടിച്ചെടുക്കാൻ പൊലീസിനെ ഉപയോഗിച്ചുള്ള ക്രൂരതയിലായിരുന്നു നവാബ് രാജേന്ദ്രന്  പീഡനം നേരിട്ടത്.

രണ്ടുനാൾ ജയറാം പടിക്കലി​െൻറ നേതൃത്വത്തിൽ തുടർന്ന മർദനമുറകളിൽ നവാബ് രാജേന്ദ്ര​​െൻറ മുൻവരിയിലെ പല്ലുകൾ കൊഴിഞ്ഞുവീണു. വിവരമറിഞ്ഞ സി.പി.എം നേതാവ് അഴീക്കോടൻ രാഘവൻ വാർത്തസമ്മേളനം നടത്തി, നവാബിനെ പൊലീസ് കസ്​റ്റഡിയിലെടുത്തിരിക്കുന്നുവെന്നും മർദനമേറ്റ് അവശനാണെന്നും അറിയിച്ചതോടെ പൊലീസിന് നവാബിനെ കോടതിയിൽ ഹാജരാക്കേണ്ടിവന്നു. അഴീക്കോടനും വീരേന്ദ്രകുമാറും ചേർന്ന് അവശനായ നവാബിനെ ട്രിച്ചൂർ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു.

നവാബ്​ രാജേന്ദ്രൻ
 

രാജേന്ദ്രനെ സർക്കാർ ആശുപത്രിയിലാക്കണമെന്ന് കാണിച്ച് പൊലീസ് കോടതിക്ക് കത്ത് നൽകിയെങ്കിലും തള്ളി. ഇതോടെയാണ് വീരേന്ദ്രകുമാർ രോഷത്തോടെ സ്​റ്റേഷനിലെത്തി സർക്കിൾ ഇൻസ്പെക്ടറോട് രൂക്ഷമായ ഭാഷയിൽ പൊട്ടിത്തെറിച്ചത്. ഇനി അയാളെ തൊട്ടുപോയാൽ പ്രത്യാഘാതം ഗുരുതരമാകും, അതിന് നിങ്ങൾ സമാധാനം പറയേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. അന്ന് കരുണാകര​​െൻറ നിയന്ത്രണത്തിലുള്ള പൊലീസും വീരേന്ദ്രകുമാറി​െൻറ പൊട്ടിത്തെറിക്ക് മുന്നിൽ പതറിപ്പോയി.

ആശുപത്രിയിലെത്തിയ വീരേന്ദ്രകുമാർ രാജേന്ദ്രന് ഒരുകുറവും വരരുതെന്നും അതിനുവേണ്ടി എന്ത് ചെലവായാലും താൻ നൽകുമെന്നും അറിയിച്ചു. തട്ടിൽ എസ്​റ്റേറ്റ് അഴിമതിയിൽ കരുണാകരനെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ തൃശൂരിൽ ഇടതുകക്ഷികളുടെ നിർണായക യോഗത്തിനെത്തുമ്പോഴായിരുന്നു അഴീക്കോട​​െൻറ കൊലപാതകം. 1972 സെപ്​റ്റംബർ 23നായിരുന്നു ആ ദാരുണസംഭവം. തൃശൂരിൽ പ്രീമിയർ ലോഡ്ജിലായിരുന്നു വീരേന്ദ്രകുമാർ താമസിച്ചിരുന്നത്.

ചെട്ടിയങ്ങാടിയിൽ അഴീക്കോടൻ കുത്തേറ്റുവീണ് മരിച്ചത്, സോഷ്യലിസ്​റ്റ്​ പ്രവർത്തകനും നഗരത്തിലെ വ്യാപാരിയുമായിരുന്ന ശ്രീധരൻ അറിയിച്ചതനുസരിച്ച് ആദ്യം എത്തിയതും വീരേന്ദ്രകുമാറായിരുന്നു. ആ ഓർമ ഇന്നും നീറ്റലായി അഴീക്കോടൻ സ്മരണകളുടെ വേളകളിലെല്ലാം വീരേന്ദ്രകുമാർ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmp veerendra kumar
News Summary - mp veerendra kumar Remembrance -kerala news
Next Story