Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി; അഗ്നിരക്ഷാ സേന എത്തി പുറത്തിറക്കി

text_fields
bookmark_border
https://www.madhyamam.com/tags/lift
cancel

തിരുവനന്തപുരം പി.എം.ജിയിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഓവർ ലോഡിനെ തുടർന്നാണ് ലിഫ്റ്റ് കെട്ടിടത്തിന്‍റെ ആറാം നിലയിൽ കുടുങ്ങിയത്. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ ഏകദേശം പതിനഞ്ച് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങി

ഫയർഫോഴ്സ് എത്തി ലിഫ്റ്റ് തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പതിനഞ്ച് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ തരൂരിനെയും സംഘത്തെയും ലിഫ്റ്റിന്‍റെ വാതിൽ അകത്തി പുറത്തിറക്കുകയായിരുന്നു. ആർക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും ഒകെ ആണെന്നും പുറത്തെത്തിയ തരൂർ പറഞ്ഞു. പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിൽ വൈകീട്ട് ആറ് മണിയോടെ ഉണ്ടായ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശശി തരൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP Shashi Tharoor trapped in hotel lift; Firefighters rescue him by opening lift door
Next Story