കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. സിറ്റിയിൽ നിന്ന് പെരുമണ്ണയിലേക്ക് സര്‍വീസ് നടത്തുന്ന സിറ്റി സർവീസ് സ്വാകാരയ ബസ്സിനാണ് മാങ്കാവ് കഠിപ്പിനിയിൽ വെച്ച് തീപിടിച്ചത്.
പെരുമണ്ണയിലേക്ക് പോവുകയായിരുന്ന ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ബസ്സിന്‍റെ മുൻ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. ആളുകളെ പെട്ടന്ന് ഒഴിപ്പിക്കാനയതിനാൽ വൻ ദുരന്തം ഓഴിവായി. ബസ്സിൽ സീറ്റിൽ കവിഞ്ഞും ആളുകളുണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചക്ക് 1.40നാണ് സംഭവം.
ഇതോടെ ഈ ഭാഗത്ത് ഗതാഗതം മുടങ്ങി. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടുയൂണിറ്റ് എത്തി തീ അണച്ചു. ഗതാഗതം ഉടൻ പുനസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. തീപ്പിടിത്തതിന് കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

