Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബശ്രീ...

കുടുംബശ്രീ അക്കൗണ്ടന്‍റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നീക്കം; എതിർപ്പ്​ ശക്തം

text_fields
bookmark_border
kudumbashree
cancel

മ​ല​പ്പു​റം: ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് അ​ക്കൗ​ണ്ട​ന്‍റു​മാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റാ​ൻ നീ​ക്കം. സി.​ഡി.​എ​സി​ൽ മൂ​ന്നു​വ​ര്‍ഷം തി​ക​ഞ്ഞ എ​ല്ലാ​വ​രെ​യും സ്ഥ​ലം മാ​റ്റാ​നാ​ണ് ​​ഗ​വേ​ണി​ങ് ബോ​ഡി തീ​രു​മാ​നം. അ​ക്കൗ​ണ്ടി​ങ്ങി​ലെ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നു​മാ​ണ് സ്ഥ​ലം​മാ​റ്റ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

നി​ര്‍ബ​ന്ധി​ത സ്ഥ​ലം​മാ​റ്റ​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ൽ എ​തി​ര്‍പ്പ്​ ശ​ക്ത​മാ​ണ്. ഒ​രു സി.​ഡി.​എ​സി​ൽ പ​ര​മാ​വ​ധി മൂ​ന്നു വ​ര്‍ഷം തി​ക​ഞ്ഞ​വ​രെ സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശ​മു​ണ്ട്. അ​തേ ബ്ലോ​ക്കി​ലെ​ത്ത​ന്നെ മ​റ്റൊ​രി​ട​ത്തേ​ക്കാ​ണ് മാ​റ്റേ​ണ്ട​ത്. സാ​മ്പ​ത്തി​ക​മോ ഭ​ര​ണ​പ​ര​മോ ആ​യ പ​രാ​തി​ക​ൾ നേ​രി​ടു​ന്ന അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​ണെ​ങ്കി​ൽ സ്ഥ​ലം​മാ​റ്റ​ത്തി​ന് ശേ​ഷ​വും പ്ര​സ്തു​ത പ​രാ​തി​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ഴി​യാ​നാ​കി​ല്ല.

ഒ​രു​വ​ര്‍ഷ​ത്തെ കാ​ല​യ​ള​വ് വെ​ച്ച് ക​രാ​ര്‍ പു​തു​ക്കു​ന്ന​വ​രാ​ണ് സി.​ഡി.​എ​സ് അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍. 13,000 രൂ​പ​യാ​ണ്​ ​പ്ര​തി​മാ​സ വേ​ത​നം. ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ൽ സ്ഥ​ലം​മാ​റ്റം പ​തി​വി​ല്ലെ​ന്നി​രി​ക്കെ ഉ​ത്ത​ര​വി​നെ​തി​രെ കു​ടും​ബ​ശ്രീ​യി​ൽ പ്ര​തി​ഷേ​ധം പു​ക​യു​ന്നു​ണ്ട്. തു​ച്ഛ​മാ​യ ശ​മ്പ​ള​മാ​ണ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ​ക്ക്​ കി​ട്ടു​ന്ന​ത്. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​യി​ൽ കാ​ലാ​നു​സൃ​ത പ​രി​ഷ്ക​ര​ണം വേ​ണ​മെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം​പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ നി​ര്‍ബ​ന്ധി​ത സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു.

മേ​യ്​ ഒ​ന്നി​ന്​ മു​മ്പ് സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ 10ന​കം ചു​മ​ത​ല​യേ​ൽ​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്. സ്ഥ​ലം​മാ​റ്റ​ത്തി​ന് ത​യാ​റ​ല്ലാ​ത്ത​വ​രെ പി​രി​ച്ചു​വി​ടാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത്ത​രം ഒ​ഴി​വു​ക​ളി​ൽ പു​തി​യ നി​യ​മ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​രാ​ർ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റു​ന്ന​തെ​ന്ന്​ അ​ക്കൗ​ണ്ട​ന്‍റു​മാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KudumbashreeTransferKerala News
News Summary - move to transfer kudumbashree accountants-the opposition is strong
Next Story