Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്തെ ഹജ്ജ്​...

സം​സ്ഥാ​ന​ത്തെ ഹജ്ജ്​ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക്​ മാറ്റാൻ നീക്കം

text_fields
bookmark_border
Karipur airport
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​പ​ക​ട പ​ശ്​​ചാ​ത്ത​ല​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​െൻറ പേ​രി​ൽ സം​സ്ഥാ​ന​ത്തെ ഹ​ജ്ജ്​ പു​റ​പ്പെ​ട​ൽ കേ​ന്ദ്രം ക​ണ്ണൂ​രി​ലേ​ക്ക്​ മാ​റ്റാ​ൻ നീ​ക്കം. വ്യാ​ഴാ​ഴ്​​ച മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യെ​യും കേ​ന്ദ്ര ഹ​ജ്ജ്​ മ​ന്ത്രി​യെ​യും സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ക​രി​പ്പൂ​രി​ൽ ഇ​ക്കു​റി ഇ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ഉ​ന്ന​യി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ ക​രി​പ്പൂ​രി​ലും കൊ​ച്ചി​യി​ലു​മാ​യി​രു​ന്നു പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ളു​​ണ്ടാ​യി​രു​ന്ന​ത്​. എ​ന്നാ​ൽ, ഇ​ത്ത​വ​ണ കൊ​ച്ചി മാ​ത്ര​മാ​ണു​ള്ള​ത്. ക​രി​പ്പൂ​രി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ന്​ പ​ക​രം ക​ണ്ണൂ​രി​ന്​ വേ​ണ്ടി സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തുന്ന​ത്. ക​ണ്ണ​ൂ​രി​ലും പു​റ​പ്പെ​ട​ൽ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രിയടക്കം നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ര​ണ്ട്​ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​ത്​.

പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന ന​യ​മാ​ണ്​ കേ​ന്ദ്ര​ം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​പ്പൂ​രി​ന്​ വേ​ണ്ടി മു​റ​വി​ളി ശ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ സം​സ്​​ഥാ​ന ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. എ​ന്നാ​ൽ ക​രി​പ്പൂ​ര​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ൽ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വെ​ക്കു​േ​മ്പാ​ൾ അ​ത്​ ക​രി​പ്പൂ​രി​നെ അ​വ​ഗ​ണി​ക്കാ​നാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. ക​രി​പ്പൂ​രി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം ഉ​പ​യോ​ഗി​ച്ചാ​ണ്​ ക​ണ്ണൂ​രി​ൽ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​ത്​ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഹ​ജ്ജ്​ സ​ർ​വി​സ്​ ഉ​പ​യോ​ഗി​ച്ച്​ ക​ണ്ണൂ​രി​ൽ വി​ദേ​ശ​വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.


Show Full Article
TAGS:Hajj center kannur airport 
News Summary - Move to shift Hajj departure center to Kannur
Next Story