Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറി അനുമതിയിലൂടെ...

ബ്രൂവറി അനുമതിയിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനുള്ള നീക്കം ചെറുക്കും -റസാഖ് പാലേരി

text_fields
bookmark_border
razak paleri 89786
cancel

തിരുവനന്തപുരം: ബ്രൂവറി അനുമതിയിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനുള്ള പിണറായി സർക്കാറിന്‍റെ നീക്കം കേരളത്തിൽ നടപ്പില്ലെന്നും അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ മുന്നിലുണ്ടാവുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. സംസ്ഥാന സർക്കാറിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) നടത്തിയ സൂചന പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രൂവറി ഇടപാടിൽ സംശയസ്ഥാനത്ത് നിൽക്കുന്ന പിണറായി സർക്കാറിന്‍റെ കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിലെ അഴിമതിയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന സർക്കാർ ധൂർത്തിലും ദുർവ്യയത്തിലും യാതൊരു നിയന്ത്രണവും കാണിക്കുന്നില്ല. ഈ വിഷയത്തിൽ സമരത്തിനിറങ്ങേണ്ടിയിരുന്ന സി.പി.എം അനുകൂല യൂനിയൻ വാഴ്ത്തുപാട്ടുകളുമായി തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരുടെയും ജീവനക്കാരുടെയും കവർന്നെടുത്ത ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ യോജിച്ച പ്രക്ഷോഭങ്ങൾക്ക് അസെറ്റ് മുന്നിട്ടിറങ്ങുമെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച അസെറ്റ് ചെയർമാൻ എസ്. കമറുദ്ദീൻ പറഞ്ഞു. വരാനിരിക്കുന്ന പോരാട്ടങ്ങളുടെ തുടക്കമാണ് ഇന്നത്തെ സൂചന പണിമുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കി സ്റ്റാറ്റ്യൂട്ടറിപെൻഷൻ പദ്ധതി നടപ്പിലാക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കമീഷൻ ശിപാർശകൾ നടപ്പിലാക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിന് പകരം ജീവനക്കാർക്ക് സർക്കാർ വിഹിതത്തോടുകൂടിയ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പിലാക്കുക, വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് മതിയായ തുക അനുവദിക്കുക, കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച അധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചാണ് അസെറ്റ് സമര രംഗത്തിറങ്ങിയിരിക്കുന്നതെന്ന് വിഷയമവതരിപ്പിച്ച ജനറൽ കൺവീനർ വൈ. ഇർഷാദ് പറഞ്ഞു.

എഫ്.ഐ.ടി.യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ, എംപ്ലോയീസ് മൂവ്മെൻറ് ആക്ടിങ് പ്രസിഡൻറ് കെ.കെ. ബഷീർ, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. കബീർ, വൈസ് പ്രസിഡൻറ് ശരീഫ് മാസ്റ്റർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് മൂവ്മെന്റ് പ്രസിഡൻറ് അബ്ദുൽ റസാഖ്, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Razak Paleri
News Summary - move to sell liquor in Kerala through brewery approval will be resisted - Razaq Paleri
Next Story