Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടുതൽ മദ്യശാല...

കൂടുതൽ മദ്യശാല തുറക്കാൻ നീക്കം

text_fields
bookmark_border
കൂടുതൽ മദ്യശാല തുറക്കാൻ നീക്കം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ 190 പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​ണ​മെ​ന്ന്​ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ ശി​പാ​ർ​ശ. അ​നു​കൂ​ല നി​ല​പാ​ടു​മാ​യി എ​ക്​​സൈ​സും. നി​ല​വി​ലെ മ​ദ്യ​ശാ​ല​ക​ളി​ലെ തി​ര​ക്ക്​ കു​റ​ക്കാ​നെ​ന്ന പേ​രി​ലാ​ണ്​ പു​തി​യ നീ​ക്കം. എ​ൽ.​ഡി.​എ​ഫി​ൽ ച​ർ​ച്ച ചെ​യ്ത​ശേ​ഷം ഇ​ക്കാ​ര്യം മ​ദ്യ​ന​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ വി​ൽ​പ​ന​ശാ​ല​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​കും ന​യ​ത്തി​ലു​ണ്ടാ​കു​ക. ഏ​പ്രി​ൽ മു​ത​ൽ പു​തി​യ മ​ദ്യ​ന​യം പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ദേ​ശീ​യ-​സം​സ്ഥാ​ന​പാ​ത​ക്ക്​ 500 മീ​റ്റ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ൽ​പ​ന​ശാ​ല​ക​ൾ ദൂ​രേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​വ സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് 56 പു​തി​യ വി​ൽ​പ​ന​ശാ​ല​ക​ളാ​കാം. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ക്കു​ള്ള വി​ൽ​പ​ന​ശാ​ല​ക​ൾ​ക്ക​ടു​ത്ത്​ 57 പു​തി​യ​വ ആ​രം​ഭി​ക്കാം. 20 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ൽ വി​ൽ​പ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന 18 ഇ​ട​ങ്ങ​ളി​ൽ പു​തി​യ​വ ആ​രം​ഭി​ക്കാ​മെ​ന്നും ബെ​വ്​​കോ ശി​പാ​ർ​ശ​യി​ലു​ണ്ട്.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും 24 പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങാം. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ 32 എ​ണ്ണ​വും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​പെ​യ്ഡ് ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
TAGS:barBeveragegoverment
News Summary - Move to open more bars
Next Story