സ്വാതന്ത്ര്യസമര ചരിത്രം വക്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം –സമസ്ത
text_fieldsതേഞ്ഞിപ്പലം: സ്വാതന്ത്ര്യസമര ചരിത്രം വക്രീകരിക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിെൻറ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 യോദ്ധാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കാനുള്ള ശിപാര്‍ശ തള്ളണം.
പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, യു.എം. അബ്ദുറഹിമാന് മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാർ, കെ.ടി. ഹംസ മുസ്ലിയാര്, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര് നെല്ലായ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

