കൈക്കൂലി നാണക്കേടാകുന്നു; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളും നിർത്തലാക്കിയേക്കും
text_fieldsതിരുവനന്തപുരം: ചെക് പോസ്റ്റുകൾ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് കടുത്ത നടപടിയുമായി സർക്കാർ. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള 20 ചെക്ക് പോസ്റ്റുകളും നിർത്തലാക്കാനാണ് നീക്കം. ജി.എസ്.ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.
ജി.എസ്.ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാണമെന്ന് കേന്ദ്ര സർക്കാർ നിർദേശമുണ്ടായിരുന്നു. എന്നാൽ, രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്. കേരളത്തിൽ ഇപ്പോഴും മോട്ടോർ വാഹനവകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകൾ തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയത്.
ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവര്‍മാര്‍ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതി. വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റുന്നത്.
എല്ലാ ചെക് പോസ്റ്റുകളിലും എ.ഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോർ വാഹനവകുപ്പിനും ലഭിക്കാത്ത രീതിയിൽ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാർശയാണ് മോട്ടോർവാഹനവകുപ്പ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

