Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോട്ടോർ വാഹന...

മോട്ടോർ വാഹന തൊഴിലാളികളുടെ ശമ്പളം കൂട്ടി, ഡി.എ പുതുക്കി

text_fields
bookmark_border
മോട്ടോർ വാഹന തൊഴിലാളികളുടെ ശമ്പളം കൂട്ടി, ഡി.എ പുതുക്കി
cancel

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച തൊ​ഴി​ൽ വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​സ്. ഷാ​ന​വാ​സി​ന്റെ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം അ​സാ​ധാ​ണ ഗ​സ​റ്റാ​യി സ​ർ​ക്കാ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ, ക്ലീ​ന​ർ​മാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ത്തെ 12 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​ണം ല​ഭി​ക്കും.

2025 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് വ​ർ​ധ​ന​വ്. അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​രോ അ​ഞ്ചു വ​ർ​ഷ​ത്തി​നും ഒ​രു ഇ​ൻ​ക്രി​മെ​ന്റ് വീ​തം (പ​ര​മാ​വ​ധി അ​ഞ്ച് എ​ണ്ണം) ല​ഭി​ക്കും. പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി ഹ​യ​ർ ഗ്രേ​ഡ് വ്യ​വ​സ്ഥ​ക​ളും പു​തി​യ ഉ​ത്ത​ര​വി​ലു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കും തൊ​ഴി​ലു​ട​മ​ക​ളു​ടെ കീ​ഴി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ലെ വ​ർ​ധ​ന​വ്. 25ഓ ​അ​തി​ൽ കു​റ​വോ വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള തൊ​ഴി​ലു​ട​മ​ക​ളാ​ണ് ക്ലാ​സ് ഒ​ന്നി​ൽ.

26ഓ ​അ​തി​ൽ കൂ​ടു​ത​ലോ വാ​ഹ​ന​ങ്ങ​ളു​ള്ള തൊ​ഴി​ലു​ട​മ​ക​ളാ​ണ് ക്ലാ​സ് ര​ണ്ടി​ൽ. ആ​ദ്യ​വി​ഭാ​ഗ​ത്തി​ൽ 26100 രൂ​പ മു​ത​ൽ 33950 രൂ​പ വ​രെ​യാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​സ്കെ​യി​ൽ പു​തു​ക്കി​യ​ത്. ര​ണ്ടാം വി​ഭാ​ഗ​ത്തി​ൽ 26100 രൂ​പ മു​ത​ൽ 35300 രൂ​പ വ​രെ​യാ​ണ് പു​തി​യ സ്കെ​യി​ൽ. അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന് പു​റ​മേ ഓ​രോ തൊ​ഴി​ലാ​ളി​ക്കും ദേ​ശീ​യ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 75 പോ​യ​ന്റു​ക​ൾ​ക്ക് മു​ക​ളി​ലു​ള്ള ഓ​രോ പോ​യ​ന്റി​നും പ്ര​തി​മാ​സം 60 രൂ​പ ക്ഷാ​മ​ബ​ത്ത ന​ൽ​ക​ണം. വീ​ട്ടു​വാ​ട​ക​യി​ന​ത്തി​ൽ മാ​സം 750 രൂ​പ​യും 250 രൂ​പ വാ​ഷി​ങ് അ​ല​വ​ൻ​സും പ്ര​തി​മാ​സം ന​ൽ​ക​ണം.

പു​തി​യ സ്കെ​യി​ലി​ൽ ശ​മ്പ​ളം നി​ശ്ച​യി​ക്കു​ന്ന​തി​ന്റെ രീ​തി​യും ഉ​ത്ത​ര​വി​ലു​ണ്ട്. 2025 ജ​നു​വ​രി ഒ​ന്നി​ന് ഒ​രു ഉ​ട​മ​യു​ടെ​യോ സം​രം​ഭ​ത്തി​ന്റെ​യോ കീ​ഴി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​യു​ടെ പ്രാ​രം​ഭ ശ​മ്പ​ളം പ​രി​ഷ്‍ക​രി​ച്ച സ്കെ​യി​ലി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ശ​മ്പ​ള​സ്കെ​യി​ലി​ലാ​ണ് നി​ജ​പ്പെ​ടു​ത്തേ​ണ്ട​ത്. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​മ്പോ ഒ​രു ഉ​ട​മ​ക്കോ സം​രം​ഭ​ത്തി​നോ കീ​ഴി​ൽ ഒ​രു തൊ​ഴി​ലാ​ളി അ​ഞ്ചോ അ​തി​ല​ധി​ക​മോ വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​യാ​ൾ പൂ​ർ​ത്തീ​ക​രി​ച്ച ഓ​രോ അ​ഞ്ച് വ​ർ​ഷ സേ​വ​ന​ത്തി​നും പ​രി​ഷ്‍ക​രി​ച്ച ശ​മ്പ​ള​സ്കെ​യി​ലി​ന്റെ തൊ​ട്ട​ടു​ത്ത നി​ര​ക്കി​ൽ ഓ​രോ ഇ​ൻ​ക്രി​മെ​ന്റ് വീ​തം ന​ൽ​ക​ണം. പ​ര​മാ​വ​ധി അ​ഞ്ച് ഇ​ൻ​ക്രി​മെ​ന്റു​ക​ൾ സ​ർ​വി​സ് വെ​യി​റ്റേ​ജാ​യി ന​ൽ​കി ശ​മ്പ​ള സ്കെ​യി​ൽ നി​ജ​പ്പെ​ടു​ത്ത​ണം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentsalarymotor vehicleWorkerAllowance
News Summary - Motor vehicle workers' salaries increased, DA revised
Next Story