മോേട്ടാർവാഹന സേവനനിരക്കിൽ അഞ്ചു ശതമാനം വർധന
text_fieldsതിരുവനന്തപുരം: മോേട്ടാർവാഹന വകുപ്പിെൻറ 54 സേവനങ്ങൾക്കുള്ള നിരക്കുകൾക്ക് അഞ്ച് ശതമാനം വർധന. നിലവിലെ ചാർജിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് ശതമാനത്തിെൻറ വർധന. 54 സേവനങ്ങളിൽ ഭൂരിഭാഗത്തിനും നിലവിലേതിനെക്കാൾ അഞ്ച് രൂപയാണ് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
ലേണേഴ്സ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് പുതുക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ എന്നിവക്ക് അഞ്ചുരൂപയുടെ വർധനയുമുണ്ട്. ബൈക്കുകൾ രജിസ്റ്റർ െചയ്യുന്നതിനും അഞ്ച് രൂപയാണ് വർധിപ്പിച്ചത്. ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ്, മീഡിയം മോേട്ടാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഹെവി വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഹെവി വാഹനങ്ങളുടെ ഉടമസ്ഥതാമാറ്റം, മീഡിയം-ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ലൈറ്റ് വാഹനങ്ങളുടെ പെർമിറ്റ് സേവനങ്ങൾ എന്നിവക്ക് 10 രൂപ കൂടി. ഹെവി മോേട്ടാർ വാഹനങ്ങളുടെ പെർമിറ്റ് സേവനങ്ങൾക്ക് 20 രൂപയും െപർമിറ്റുമായി ബന്ധപ്പെട്ട കൗണ്ടർ സിഗ്നേച്ചറിന് 25 രൂപയുമാണ് വർധന.
2017 ജനുവരിയിലാണ് മോേട്ടാർവാഹനസേവനങ്ങൾക്ക് കേന്ദ്രസർക്കാർ നിരക്കുകൾ വർധിപ്പിച്ചത്. 2016 ഡിസംബര്‍ 29 മുതലുള്ള പ്രാബല്യത്തോടെയായിരുന്നു വർധന. പക്ഷേ, അന്ന് സംസ്ഥാനം നിരക്ക് വർധിപ്പിച്ചിരുന്നില്ല.
സംസ്ഥാനസര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് 50 രൂപ മുതല്‍ 240 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. നിലവിൽ അഞ്ച് ശതമാനമാണ് സംസ്ഥാന സർക്കാർ വർധിപ്പിച്ചതെങ്കിലും കേന്ദ്രനിരക്കിെൻറ ഭാരം കൂടിയാകുേമ്പാൾ വലിയ ബാധ്യതയാണ് വാഹന ഉടമകൾക്കുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
