You are here

ഗതാഗതക്കുറ്റങ്ങൾക്ക്​ പിഴ കുറച്ചു; ഹെൽമറ്റിന്​ 500, സീറ്റ്​ ബെൽറ്റിന്​ 500

13:34 PM
23/10/2019

തിരുവനന്തപുരം: ഹെൽമറ്റും സീറ്റ്​ബെൽറ്റും ധരിക്കാത്തതടക്കം ഗതാഗതക്കുറ്റങ്ങൾക്കുള്ള കനത്ത പിഴ നിരക്കിൽ ഇളവ്​ വരുത്താൻ മ​ന്ത്രിസഭ യോഗത്തിൽ തീരുമാനം. കേന്ദ്ര മോ​േട്ടാർ വാഹന നിയമത്തിലെ 12 നിയമലംഘനങ്ങൾക്കുള്ള പിഴയാണ്​ കുറച്ചത്​. ഇതനുസരിച്ച്​ ഹെൽമറ്റ്​, സീറ്റ്​ബെൽറ്റ്​ എന്നിവക്കുള്ള നിലവിലെ 1,000 രൂപ 500 ആയി കുറയും. അതേസമയം, മദ്യപിച്ച്​ വാഹനമോടിക്കൽ, കുട്ടികളുടെ ഡ്രൈവിങ്​ എന്നിങ്ങനെ കോടതി വഴി മാത്രം തീർപ്പുകൽപ്പിക്കാവുന്ന കുറ്റങ്ങൾക്കുള്ള പിഴയിൽ ഇളവില്ല. ഇതോ​െടാപ്പം പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങളിൽ ആദ്യ​കുറ്റത്തിന്​ നിലവിലെ 500 രൂപ 250 ആയി കുറ​ക്കും. കുറ്റം ആവർത്തിച്ചാൽ നിലവിൽ നിഷ്​കർഷിച്ചുള്ള 1,500 രൂപ 500 രൂപയായും കുറച്ചിട്ടുണ്ട്​. 

മന്ത്രിസഭ തീരുമാനം നിയമവകുപ്പി​​െൻറ സൂക്ഷ്​മ പരിശോധനക്ക്​ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെയാണ്​ നിരക്കിളവ്​ പ്രാബല്യത്തിൽ വരിക. ഒരാഴ്​ചക്കുള്ളിൽ വിജ്ഞാപനമിറക്കുമെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിസഭ യോഗം കുറവ്​ വരുത്തിയതൊഴികെ മറ്റ്​ നിയമലംഘനങ്ങൾക്കെല്ലാം സെപ്​റ്റംബർ ഒന്നിന്​ പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ളത്​ പോലെ പിഴ തുടരും.

കനത്ത പിഴക്കെതിരെ പൊതുജനങ്ങളിൽനിന്നും വാഹന ഉടമകളിൽനിന്നും മോ​േട്ടാർ തൊഴിലാളികളിൽനിന്നും ഉയർന്ന പ്രതിഷേധങ്ങളെ തുടർന്നാണ്​ നിരക്കിളവിലേക്ക്​ വഴി തെളിച്ചത്​. പിഴ കുറ​ക്കൽ സംബന്ധിച്ച്​ മോ​േട്ടാർ വാഹനവകുപ്പ​ി​​െൻറ നിർദേശം നിയമവകുപ്പി​​െൻറ ശിപാർശയോടെ മന്ത്രിസഭ യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം, രണ്ട്​ നിയമലംഘനങ്ങൾക്ക്​ മന്ത്രിസഭ യോഗം നിരക്ക്​ വർധിപ്പിച്ചിട്ടുമുണ്ട്​. 

നിരക്കിളവുകൾ ഇങ്ങനെ:

 • ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ​േഫാൺ ഉപയോഗത്തിന്​ 1000 മുതൽ 5000 രൂപ വരെയെന്നത്​ 2000 രൂപയായി നിജപ്പെടുത്തി. 
 • ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ​േഫാൺ ഉപയോഗം ആവർത്തിച്ചാൽ 5000 രൂപ അട​ക്കണം. നിലവിൽ ഇത്​ 10,000 രൂപയാണ്​. 
 • മത്സരയോട്ടത്തിന്​ വ്യവസ്ഥ ചെയ്​ത 10,000 രൂപ 5,000 ആയി കുറച്ചു. 
 • ​െപർമിറ്റ്​ കാലാവധി കഴിഞ്ഞ്​ വാഹനമോടിക്കുന്നതിനുള്ള പിഴ 10,000 രൂപയെന്നത്​ 3000 രൂപയായി നി​ജപ്പെടുത്തി.  
 • പെർമിറ്റ്​ കാലാവധി കഴിഞ്ഞുള്ള വാഹനമോടിക്കൽ ആവർത്തിച്ചാൽ 7500 രൂപ അടക്കണം. ഒാ​​േട്ടാറിക്ഷക്കാർക്ക്​ ഇൗ നിരക്കിളവ്​ ഗുണം അനുഗ്രഹമാവും.
 • അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയായി കുറച്ചു നിശ്ചയിച്ചു.
 • ആംബുലന്‍സ്, ഫയര്‍ സർവിസ് വാഹനം എന്നിവക്ക്​ വഴി കൊടുക്കാതിരിക്കുന്നതിന് നിശ്ചയിച്ചുള്ള 10,000 രൂപ, 5000 രൂപയായി ഇളവ്​ വരുത്തി കുറച്ചു.
 •  കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് കേന്ദ്രനിയമത്തിലെ 10,000 രൂപ എന്നത് 1000 രൂപയാക്കി കുറച്ചു.
 • അമിത വേഗത്തിന് ലൈറ്റ് മോട്ടോര്‍ വാഹനങ്ങൾക്ക്​ 1000 രൂപ മുതല്‍ 2000 രൂപ വരെ എന്നത്​ 1500 രൂപയായി നിജപ്പെടുത്തി. 
 •  അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്ക്​ വ്യവസ്ഥ ചെയ്​ത 20,000 രൂപ പിഴ​ ​10,000 രൂപയായി താഴ്​ത്തി. 
 •  അമിതഭാരം കയറ്റുന്ന വാഹനങ്ങളി​െല അനുവദനീയമായ ഭാരത്തിന് മുകളിലെ ഓരോ ടണ്ണിന് 2000 രൂപ എന്നത്​ 1500 രൂപയായും കുറച്ചു 
 • അമിതഭാരം കയറ്റിയ വാഹനം നിര്‍ത്താതെ പോയാല​ുള്ള പിഴ 40,000 രൂപയിൽനിന്ന്​ 20,000 രൂപയായി കുറഞ്ഞു. 
 • മീഡിയം, ഹെവി വാഹനങ്ങളുടെ അമിതവേഗത്തിന്​ 2000 മുതൽ 4000 രൂപ വരെ എന്നത്​ 3000 രൂപയായി നിജപ്പെടുത്തി. 
 • അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ എന്നിവ നല്‍കലിനും 2000 രൂപ എന്നത് 1000 രൂപയായും കുറച്ചു. 
 • റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ മറികടക്കൽ, ശബ്​ദ-വായു മലിനീകരണം എന്നിവക്കുള്ള ആദ്യകുറ്റത്തിന് 10,000 രൂപ പിഴ എന്നത് 2000 രൂപയായി ഇളവുവരുത്തി. 

       
 
നിരക്ക്​ ഉയർന്നവ
ഇൻഷുറൻസ്​ ഇല്ലാതെ വാഹന​േമാടിക്കലിന്​ നിലവിൽ 2000 രൂപയാണ്​. ഇതിൽ കുറവ്​ വരുത്തിയിട്ടില്ല. എന്നാൽ കുറ്റം ആവർത്തിക്കുന്നതിന്​ 4000 രൂപയാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുറ്റം ആവർത്തിക്കലിന്​ ​കേന്ദ്ര നിയമത്തിൽ കൃത്യമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്നില്ല. രജിസ്​റ്റർ ചെയ്യാത്തതും ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റില്ലാത്തതുമായ നോൺ ട്രാൻസ്​പോർട്ട്​ വാഹനങ്ങളുടെ ഉപയോഗത്തിന്​ 2000 രൂപ എന്നത്​ 3000 രൂപയാക്കി ഉയർത്തി. 
 
ചോദ്യം ചെയ്​താൽ അപ്പോൾ നോക്കാം -മന്ത്രി 
തിരുവനന്തപുരം: കനത്ത പിഴയിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ 1996ലെ സുപ്രീംകോടതി വിധിയുടെയും ഒപ്പം നിയമോപദേശത്തി​​​െൻറയും അടിസ്ഥാനത്തിലാണ്​ പിഴയിൽ ഇളവുവരുത്തുന്നതെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ. തീരുമാനത്തെ ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്​താൽ ആ സമയത്ത്​ നോക്കാം. പിഴയിൽ സംസ്ഥാനങ്ങൾക്ക്​ ഇളവുവരുത്താമെന്ന്​ കേന്ദ്ര ഉപരിതലഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. 

 

Loading...
COMMENTS