മോട്ടോർ വാഹന വകുപ്പിൽ വഴിവിട്ട് സ്ഥലം മാറ്റം; 20 ഉദ്യോഗസ്ഥർ പുറത്ത്
text_fieldsകോഴിക്കോട്: മോേട്ടാർ വാഹന വകുപ്പിൽ സ്വന്തക്കാരെ ഇഷ്ട ലാവണങ്ങളിൽ തിരുകിക്ക യറ്റാൻ വഴിവിട്ട് സ്ഥലം മാറ്റം നടത്തിയപ്പോൾ 20 ഉദ്യോഗസ്ഥർ പുറത്തായി. പുറത്തായ വർ തിരുവനന്തപുരെത്ത ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിൽ എത്താനും മറ്റ് ഓഫിസു കളിൽ ഒഴിവുണ്ടാകുേമ്പാൾ നിയമനം നൽകാമെന്നുമാണ് വാഗ്ദാനം.
എൻഫോഴ്സ്മെൻറ് സ്ക്വാഡിലെ സ്വന്തക്കാരെ ഓഫിസുകളിൽ തിരുകിക്കയറ്റുന്നതിനാണ് വഴിവിട്ട് സ്ഥലം മാറ്റം നടത്തിയത്. വകുപ്പിൽ പുതിയതായി എത്തുന്ന അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആദ്യ മൂന്നു വർഷം സ്ക്വാഡിൽ പ്രവർത്തിക്കണമെന്നും ഓഫിസുകളിൽ ഒഴിവ് വരുന്ന മുറക്ക് സീനിയറായവരെ മാറ്റി നിയമിക്കണമെന്നുമാണ് പതിവ്. എന്നാൽ, നിലവിൽ ഓഫിസുകളിൽ ഒഴിവുകളില്ല. ഇതു മറികടക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് നിലവിൽ ഓഫിസുകളിലെ സീനിയർമാരെ സ്ക്വാഡിലേക്കും വിദൂര സ്ഥലങ്ങളിലേക്കും സ്ഥലംമാറ്റി ഒഴിവുകൾ സൃഷ്ടിക്കുകയായിരുന്നു. ഇതോടെയാണ് 20 പേർ പുറത്തായത്.
30.12.2019നാണ് സ്ഥലം മാറ്റം സംബന്ധിച്ച് ആദ്യ ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഉദ്യോഗസ്ഥ- രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിെൻറ ഫലമാണെന്ന് പരാതി ഉയർന്നു.
തുടർന്ന് മന്ത്രി ഇടപെട്ട് 31.12.2019 ലെ ഉത്തരവിലൂടെ സ്ഥലംമാറ്റം തടയുകയും അപാകതകൾ പരിഹരിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ നടപ്പാക്കരുതെന്ന് നിർദേശിക്കുകയും ചെയ്തു. ഇതു മറികടക്കാൻ അതേദിവസം തന്നെ ചെറിയ മാറ്റങ്ങൾ വരുത്തി അതേ ഉത്തരവുതന്നെ വീണ്ടും ഇറക്കി. ഇതിനെതിരെ ചില ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് 1.1.2020 മുതൽ നാലാഴ്ചത്തേക്ക് സ്ഥലമാറ്റുകയോ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യിക്കുകയോ പാടില്ല എന്ന് വിധിച്ചു. എന്നാൽ, വിധി മാനിക്കാതെ മറ്റുള്ളവരെ വിടുതൽ ചെയ്യിക്കുകയും ജോയിൻ ചെയ്യിപ്പിക്കുകയുമായിരുന്നു.
എവിടെയുമില്ലാതായവരോട് തിരുവനന്തപുരത്തുള്ള ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിൽ എത്താനും അവിടെനിന്ന് മറ്റേതെങ്കിലും ഓഫിസുകളിൽ ഒഴിവുണ്ടാകുേമ്പാൾ നിയമിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. വർക്കിങ് അറേഞ്ച്െമൻറ് എന്ന പേരിൽ അനധികൃതമായി ചെക്പോസ്റ്റിലേക്കും മറ്റ് ഓഫിസുകളിലേക്കും സ്ഥലംമാറ്റിയത് പലർക്കും ദുരിതവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
