മോേട്ടാർ വാഹനവകുപ്പ്: കുടിശ്ശിക 2000 കോടി കവിഞ്ഞു, കെട്ടിക്കിടക്കുന്നത് ലക്ഷം നോട്ടീസുകൾ
text_fieldsതിരുവനന്തപുരം: സമയബന്ധിതമായി പരിശോധനയും തുടർനടപടികളുമില്ലാതായതോടെ വാ ഹനനികുതി കുടിശ്ശികയിലും പിഴയിനത്തിലുമടക്കം മോേട്ടാർ വാഹന വകുപ്പിന് പിരിഞ് ഞുകിട്ടാനുള്ള തുക പ്രാഥമികകണക്ക് പ്രകാരം 2200 കോടി കവിഞ്ഞു. 25 വർഷം വരെ പഴക്കമുള്ള കേസ ുകളിെല കുടിശ്ശികയാണ് പിരിഞ്ഞുകിട്ടാനുള്ളത്. പിഴയൊടുക്കാൻ ആവശ്യപ്പെട്ട് വാഹ ന ഉടമകൾക്ക് അയക്കേണ്ട ഒരുലക്ഷത്തിലധികം നോട്ടീസുകളും മോേട്ടാർ വാഹനവകുപ്പി െൻറ ഒാഫിസുകളിൽ കെട്ടിക്കിടക്കുകയാണ്.
നിരീക്ഷണ കാമറകൾ വഴി പിടികൂടുന്ന കുറ്റകൃത്യങ്ങളുടെ പിഴ മാത്രം കൃത്യമായി ലഭിക്കുന്നുണ്ട്. എന്നാൽ വാഹനപരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ഉടമകൾക്ക് അയക്കേണ്ട വർഷങ്ങൾ പഴക്കമുള്ള നോട്ടീസുകളാണ് ഒാഫിസുകളിൽ പൊടിപിടിച്ച് കിടക്കുന്നത്. വാഹനപരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന ചെക് റിപ്പോർട്ടിൽ വർഷങ്ങൾ കഴിഞ്ഞാണ് നോട്ടീസ് അയക്കുന്നത്. ഇതുമൂലം പലപ്പോഴും പിഴ ലഭിക്കാറില്ല.
ജീവനക്കാരുടെ കുറവാണ് കുടിശ്ശികയും പിഴയും യഥാസമയം ഇൗടാക്കുന്നതടക്കമുള്ള നടപടികൾ വൈകാൻ കാരണമായി അധികൃതർ പറയുന്നത്. എല്ലാവർഷവും ‘ചടങ്ങ്’ എന്ന നിലയിൽ മാത്രമായി കുടിശ്ശിക പിരിക്കൽ മാറുെന്നന്ന ആക്ഷേപവും ഉയരുന്നു. കുടിശ്ശികയും നോട്ടീസും മാറ്റിവെച്ചാലും പ്രതിവർഷം നിശ്ചയിച്ച് നൽകുന്ന വരുമാനലക്ഷ്യവും വകുപ്പിന് പൂർത്തീകരിക്കാനാവുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2013-14 മുതൽ വരുമാനലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ല. 2017-18 വർഷത്തിൽ 3890.64 കോടി ലക്ഷ്യമിട്ടിരുെന്നങ്കിലും പിരിഞ്ഞത് 2119.55 കോടിയാണ്. കഴിഞ്ഞ 36 വർഷത്തിനിടെ 57 ഇരട്ടിയാണ് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധന. 1980ൽ 1.95 ലക്ഷം വാഹനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ 1.11 കോടി വാഹനങ്ങളാണ് കേരളത്തിലെ നിരത്തുകളിലുള്ളത്.
കണക്ക് ഹാജരാക്കണം, ട്രാൻസ്പോർട്ട് കമീഷണറേറ്റിന് അന്ത്യശാസനം
കുടിശ്ശികയിനത്തിലെ കോടികളും കെട്ടിക്കിടക്കുന്ന നോട്ടീസുകളുടെ ബാഹുല്യവും പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും അലംഭാവം തുടരുന്ന സാഹചര്യത്തിൽ ജനുവരി പത്തിനുള്ളിൽ കണക്കുകൾ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമീഷണറേറ്റിന് ഗതാഗതവകുപ്പ്അന്ത്യശാസനം നൽകി. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ സർക്കാർ മുണ്ടുമുറുക്കുേമ്പാൾ നിയമപ്രകാരം കിേട്ടണ്ട തുക അന്യാധീനമാകുന്ന സാഹചര്യത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
