മോേട്ടാർ വാഹനവകുപ്പ്: പാളിയ സ്ക്വാഡുകളിൽ മൗനം, ധിറുതിപിടിച്ച് പുതിയ തസ്തികകൾ
text_fieldsതിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾ തടയുന്നതിനെന്ന പേരിൽ മോേട്ടാർ വാഹനവകുപ്പിൽ കൂടുതൽ സ്ക്വാഡുകൾക്കും തസ്തികകൾക്കും അനുമതി നൽകുേമ്പാഴും സമാനസ്വഭാവത്തിൽ നിലവിലുള്ള സ്ക്വാഡുകളുടെ പ്രവർത്തനത്തിന് നേരെ കണ്ണടയ്ക്കൽ. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് റോഡുസുരക്ഷക്കെന്ന പേരിൽ രൂപവത്കരിച്ച സ്ക്വാഡുകളുടെ പ്രവർത്തനം വിലയിരുത്താതെയാണ് സാമ്പത്തികപ്രതിസന്ധിക്കിടെ 85 സ്ക്വാഡുകൾക്ക് കൂടി അനുമതി നൽകിയത്.
കഴിഞ്ഞ സർക്കാർ ഒാരോ ജില്ലയിലും രണ്ട് വീതം സ്ക്വാഡുകളാണ് അധികമായി സൃഷ്ടിച്ചത്. ഇവ വേണ്ടവിധം കാര്യക്ഷമമായില്ല. ഇക്കാലയളവിൽ വാഹനപരിശോധനയിലെ പിഴവരുമാനത്തിലടക്കം കുറവുണ്ടായി എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
17 എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ നിരത്തിലുണ്ടായിരുന്ന 2011-12 വർഷത്തിൽ 40.5 കോടിയായിരുന്നു പിഴ വരുമാനം. എന്നാൽ, 34 സ്ക്വാഡുകൾ രംഗത്തിറങ്ങിയ 2017-18 സാമ്പത്തിക വർഷത്തിൽ 50.85 കോടി രൂപ വരെയേ കിട്ടിയിട്ടുള്ളൂ. പുതിയ റോഡ്സുരക്ഷാനിയമം വലിയ തുകയാണ് പിഴയായി നിശ്ചയിച്ചതെങ്കിലും ഇത് വരുമാനത്തിൽ പ്രതിഫലിച്ചിട്ടില്ല. സ്ക്വാഡുകളുടെ കാര്യക്ഷമതയില്ലായ്മയാണ് കുറവിന് കാരണം. ഇത്തരം വസ്തുതകൾക്ക് നേരെ കണ്ണടച്ചാണ് മോേട്ടാർ വാഹനവകുപ്പിൽ പുതിയ തസ്തിക സൃഷ്ടിക്കൽ നടന്നിട്ടുള്ളത്.
അസിസ്റ്റൻറ് മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി (എ.എം.വി.െഎ) ജോലിയിൽ കയറുന്നവർ നല്ലൊരു ശതമാനം ചെക്പോസ്റ്റുകളിലോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ചുമതലകൾക്കോ ഡ്രൈവിങ് ടെസ്റ്റ് ജോലികൾക്കോ ആണ് തിരക്ക് കൂട്ടുന്നതെന്ന് ട്രാൻസ്പോർട്ട് കമീഷണറേറ്റിലെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ശേഷിക്കുന്ന സ്ക്വാഡുകളാകെട്ട കാര്യമായ പ്രവർത്തനമില്ലാതെ നിർജീവവുമാണ്.
ഗതാഗതകുറ്റങ്ങൾ കണ്ടെത്തുന്നതിനും പിഴയീടാക്കുന്നതിനുമുള്ള സംവിധാനം ഉദ്യോഗസ്ഥരില്ലാതെ നിരീക്ഷണകാമറകളുടെ സഹായത്തിൽ പൂർണമായും കമ്പ്യൂട്ടർവത്കരിക്കുമെന്ന് ഒരു വശത്ത് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമടക്കം ആവർത്തിക്കുേമ്പാഴാണ് മറുവശത്ത് റോഡ്സുരക്ഷക്കെന്ന പേരിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത്.
പിഴയിനത്തിലെ വരുമാനക്കുറവ് ഇങ്ങനെ
വർഷം, സ്ക്വാഡുകളുടെ എണ്ണം, പിഴവരുമാനം
2013-14 17 56.43 കോടി
2014-15 34 81.55 കോടി
2015-16 34 92.1 കോടി
2016-17 34 86.24 കോടി
2017-18 34 50.85 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
