മോേട്ടാർ വാഹന വകുപ്പ്: അച്ചടക്ക നടപടി പൂഴ്ത്തുന്നതിന് മൂക്കുകയർ
text_fieldsതിരുവനന്തപുരം: അച്ചടക്ക നടപടിയുടെ വിശദാംശങ്ങൾ സർവിസ് ബുക്കിൽ രേഖപ്പെടുത്താതെ ‘തന്ത്രപൂർവം രക്ഷപ്പെടുത്തുന്ന’പ്രവണതക്ക് മോേട്ടാവഹനവകുപ്പിൽ മൂക്കുകയർ. ശിക്ഷണ നടപടികളുടെ വിവരം അതത് ജീവനക്കാരെൻറ സർവിസിൽ ബുക്കിൽ ചേർക്കണമെന്ന് മാത്രമല്ല ഇതിെൻറ പകർപ്പ് നടപടിയെടുത്ത് ഏഴ് ദിവസത്തിനകം ട്രാൻസ്പോർട്ട് കമീഷണറേറ്റിൽ എത്തിക്കണമെന്നാണ് ഗതാഗത കമീഷണറുടെ അന്ത്യശാസനം. ഒപ്പം സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഒാൺലൈൻ സംവിധാനമായ സ്പാർക്കിൽ അച്ചടക്ക നടപടി രേഖപ്പെടുത്തുകയും അതിെൻറ സ്ക്രീൻഷോട്ടും അയക്കുകയും വേണം.
സർക്കാർ തലത്തിലും വകുപ്പു തലത്തിലും പലവിധ ശിക്ഷാനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും ഇതൊന്നും രേഖപ്പെടുത്താതെ ഉദ്യോഗസ്ഥരെ സഹായിക്കുന്ന പ്രവണത വ്യാപകമാണെന്നാണ് കണ്ടെത്തൽ. തരംതാഴ്ത്തൽ, ഇൻക്രിമെൻറ് തടയൽ ഉൾപ്പെടെയുള്ളവ ബന്ധപ്പെട്ട ഒാഫിസുകളിലേക്ക് അയക്കാറുണ്ടെങ്കിലും ഇവ സർവിസ് ബുക്കിൽ രേഖപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് നടപടി കർശനമാക്കിയുള്ള ഗതാഗത കമീഷണറുെട സർക്കുലർ ഇറങ്ങിയത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർമാർ, റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർമാർ, ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർമാർ എന്നിവരാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
ചെക്പോസ്റ്റുകളടക്കമുള്ള കൈക്കൂലി കേസുകളിലും മറ്റു ക്രമക്കേടുകളിലും ആദ്യഘട്ടത്തിൽ കാർക്കശ്യത്തോടെ നടപടികളുണ്ടാകുമെങ്കിലും പിന്നീട് തണുക്കുകയാണ് പതിവ്. ഇത്തരം കേസുകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് വകുപ്പിൽ ഇതു സംബന്ധിച്ച് പരിശോധന നടന്നത്. ചെക് പോസ്റ്റുകളിൽ ക്രമരഹിത പ്രവർത്തനങ്ങൾ നിലനിൽക്കുന്നതായും പരിശോധനയിൽ ഇക്കാര്യം പിടിക്കപ്പെട്ടാൽ മുന്നറിയിപ്പില്ലാതെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും ട്രാൻസ്പോർട്ട് കമീഷണറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പല ചെക് പോസ്റ്റുകളിലും ചുമതലയുള്ള മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർ രാത്രി സമയങ്ങളിലും പൊതു അവധി ദിവസങ്ങളിലും ചെക് പോസ്റ്റുകളിൽ വരുന്നതേയില്ലെന്നാണ് പരാതി. എം.എം.വി.െഎമാരും എം.വി.െഎമാരും ചെയ്യേണ്ട ജോലികൾ ഒാഫിസ് അറ്റൻഡർമാരെകൊണ്ട് െചയ്യിക്കുകയാണെന്നും ആക്ഷേപമുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
