മോട്ടോർ വാഹനവകുപ്പ് ഫയൽ കെട്ടിക്കിടന്നാൽ നടപടി; മുന്നറിയിപ്പുമായി സർക്കുലർ
text_fieldsതിരുവനന്തപുരം: വിജിലൻസ് പരിശോധനയിൽ വ്യാപകക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ തിരിക്കിട്ട നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. അപേക്ഷകളിലും ഫയലുകളിലും തീരുമാനം വൈകുന്നത് അവസാനിപ്പിക്കാൻ കർശന നിർദേശം നൽകി.
ഇതിന്റെ ഭാഗമായി ഒരോ ദിവസവും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പാക്കുന്നവയുടെ വിവരം അന്നുതന്നെ വിലയിരുത്തണം. അപേക്ഷകൾ കെട്ടിക്കിടന്നാൽ ഓഫിസ് മേധാവി ഉത്തരവാദിയാകും. ഡെപ്യൂട്ടി കമീഷണര്‍മാര്‍ ഒരോ ഓഫിസിലെയും ഫയല്‍ നീക്കം പരിശോധിക്കുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുകയും വേണമെന്ന് ഗതാഗത കമീഷണറുടെ സർക്കുലറിൽ നിർദേശിക്കുന്നു.
ഇടനിലക്കാരുടെ മാത്രം അപേക്ഷകള്‍ തേടിപ്പിടിച്ച് തീര്‍പ്പാക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇ-മെയിലായി ലഭിക്കുന്ന പരാതികളിലും കൈപ്പറ്റ് രസീത് നല്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇത്തരം പരാതികള്‍ നടപടിയെടുക്കാതെ മാറ്റിവെക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത്.
തീരുമാനം വൈകിയാലോ നടപടി ഉണ്ടായില്ലെങ്കിലോ അപേക്ഷകര്‍ക്ക് കൈപ്പറ്റ് രസീത് വെച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാം. മോട്ടോർ വാഹന വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം ആരംഭിക്കന്നതും പരിഗണനയിലുണ്ട്. ഫയലുകൾ വികേന്ദ്രീകരിച്ച് തീർപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചെങ്കിലും കാര്യക്ഷമമല്ല. ഒരു ഫയലും അഞ്ചുദിവസത്തിൽ കൂടുതൽ കെട്ടിക്കിടക്കാൻ പാടില്ലെന്നാണ് വകുപ്പിന്റെ നിലപാട്. നിശ്ചിത സമയപരിധിയിൽ കൂടുതൽ ഫയൽ കൈവശം വെക്കുന്നവരുടെ വിവരം ഡിജിറ്റലായി ശേഖരിക്കാനും നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

