ഇൻസ്റ്റഗ്രാമിലെ തീ തുപ്പും കാറിന് കനത്ത പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
text_fieldsമലപ്പുറം: സൈലൻസറിൽ നിന്ന് തീ തുപ്പി സമൂഹമാധ്യമങ്ങളിൽ തരംഗമായ കാറിന് കനത്ത പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കുമായി 44,000 രൂപയാണ് പിഴ ചുമത്തിയത്. ഏഴ് ദിവസത്തിനുള്ളിൽ വാഹനം പഴയ സ്ഥിതിയിലാക്കി കാണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കോളജുകളില്‍ അടക്കം ആഘോഷ പരിപാടികള്‍ക്ക് നല്‍കിയിരുന്ന കാറാണ് മോട്ടോര്‍ വാഹന വകുപ്പ് പൊക്കിയത്. ഹോണ്ട സിറ്റി കാറാണ് രൂപമാറ്റം വരുത്തിയും സൈലൻസറിൽ നിന്ന് തീ തുപ്പുന്ന സംവിധാനമൊരുക്കിയും നിയമലംഘനം നടത്തിയത്.
എഞ്ചിനില്‍ നിന്ന് പ്രത്യേക പൈപ്പ് സൈലന്‍സറില്‍ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറില്‍ ഉണ്ടാക്കിയിരുന്നത്. പിന്നില്‍ പോകുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇത് കൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നു.
മലപ്പുറം വെന്നിയൂരിലെ വ്യക്തിയുടേതാണ് കാർ. ലക്ഷങ്ങൾ മുടക്കിയാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. സാധാരണ വാടക നിരക്കിന്‍റെ ഇരട്ടിയിലേറെ ഈടാക്കിയാണ് ഈ കാർ വാടകക്ക് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

