Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന വിവരങ്ങൾ ഇനി...

വാഹന വിവരങ്ങൾ ഇനി മൊബൈൽ ​ഫോണിലേക്ക്​; നമ്പർ തിരുത്താം, ചേർക്കാം

text_fields
bookmark_border
വാഹന വിവരങ്ങൾ ഇനി മൊബൈൽ ​ഫോണിലേക്ക്​; നമ്പർ തിരുത്താം, ചേർക്കാം
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ്​ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും മൊ​ബൈ​ൽ ന​മ്പ​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റു​ന്നു. സം​സ്ഥാ​ന​ത്തെ 1.4 കോ​ടി വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ രാ​ജ്യ​വ്യാ​പ​ക കേ​ന്ദ്രീ​കൃ​ത ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​ന​മാ​യ 'വാ​ഹ​നി'​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ളും സ​േ​ന്ദ​ശ​ങ്ങ​ളും ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്കാ​ണെ​ത്തു​ക. വാ​ഹ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ നി​ര്‍ണാ​യ​ക​മാ​ണ്.

നി​ല​വി​ലെ രേ​ഖ​ക​ളി​ൽ മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​​ണ്ടെ​ങ്കി​യും പ​ല​തും ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത​തോ ഇ​ട​നി​ല​ക്കാ​രു​ടേ​തോ ആ​ണ്. ഇ​ത്​ നേ​രി​ട്ട്​ ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കും.

മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്താ​ന​ും തെ​റ്റാ​യ​വ തി​രു​ത്താ​നും വാ​ഹ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ (www.parivahan.gov.in) സൗ​ക​ര്യ​മു​ണ്ട്. മൊ​ബൈ​ല്‍ ന​മ്പ​ര്‍ തി​രു​ത്താ​നും പു​തി​യ ന​മ്പ​ര്‍ ഉ​ള്‍ക്കൊ​ള്ളി​ക്കാ​നും ഉ​ട​മ​ക്കാ​കും.

ഒാ​രോ സേ​വ​ന​ത്തി​നു​മു​ള്ള ഒ​റ്റ​ത്ത​വ​ണ പാ​സ്‌​വേ​ഡ്​ ഉ​ട​മ​യു​ടെ മൊ​ബൈ​ലി​ലാ​കും ല​ഭി​ക്കു​ക. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്തു​ന്ന​ത് ഉ​ള്‍പ്പെ​ടെ വി​വ​ര​ങ്ങ​ളും മൊ​ബൈ​ലി​ല്‍ ല​ഭി​ക്കും. ബ​ന്ധു​ക്ക​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കും വാ​ഹ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​വ​ര്‍ക്ക് പി​ന്നീ​ട് പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ആ​രാ​ണ് ഈ ​സ​മ​യം വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നും ക​ഴി​യി​ല്ല. ടാ​ക്‌​സി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ഈ ​സം​വി​ധാ​നം.

ഡ്രൈ​വ​ര്‍മാ​രു​ടെ പി​ഴ​വി​ന് കാലം ക​ഴി​ഞ്ഞ്​ ഉ​ട​മ പി​ഴ ന​ല്‍കേ​ണ്ടി​ വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാം

വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​മ്പോ​ഴും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ഴു​മൊ​ക്കെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​പ​ക​രി​ക്കും. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​ക​ളു​ടെ പു​രോ​ഗ​തി​യും മൊ​ബൈ​ലി​ല്‍ അ​റി​യാം. ഒാ​രോ ഘ​ട്ട​ത്തി​ലും എ​സ്.​എം.​എ​സ് ല​ഭി​ക്കും.

ഓ​ഫി​സു​ക​ളി​ല്‍നി​ന്ന്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​പാ​ലി​ല്‍ അ​യ​ക്കു​മ്പോ​ള്‍ സ്പീ​ഡ് പോ​സ്​​റ്റ്​ ന​മ്പ​ര്‍ സ​ഹി​തം മൊ​ബൈ​ലി​ല്‍ സ​ന്ദേ​ശ​മെ​ത്തും. ത​പാ​ല്‍ മ​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യും. ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​ക​ള്‍ അ​ട​ക്കം പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ള്‍ ത​പാ​ലി​ല്‍ അ​യ​ക്ക​വേ ന​ഷ്​​ട​മാ​കു​ന്ന​തും ഒ​ഴി​വാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile PhoneparivahanVehicle Detailsrto site
Next Story