Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​ട്ടോർ വാഹന നിയമ...

മോ​ട്ടോർ വാഹന നിയമ ഭേദഗതി; പിഴത്തുക പകുതിയായി കുറച്ചേക്കും

text_fields
bookmark_border
മോ​ട്ടോർ വാഹന നിയമ ഭേദഗതി; പിഴത്തുക പകുതിയായി കുറച്ചേക്കും
cancel

തിരുവനന്തപുരം: പുതിയ മോ​​ട്ടോർ വാഹന ഭേദഗതി പ്രകാരം വാഹന നിയമ ലംഘനങ്ങൾക്ക്​ ഉയർന്ന പിഴ ഈടാക്കുന്ന തീരുമാനത ്തിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പിഴത്തുക പകുതിയായി കുറക്കാനാണ്​ ഒരുങ്ങുന്നത്​.

മോട്ടോർ വാഹ ന നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്ന െ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തി ലാണ് സർക്കാർ​ പിഴത്തുക പകുതിയായി കുറക്കാനൊരുങ്ങുന്നത്​​. കേന്ദ്രത്തി​​​െൻറ ഉത്തരവ്​ ഇറങ്ങുന്ന മുറക്ക് പുതിയ തീരുമാനം തിങ്കളാഴ്​ചയോടെ ഉണ്ടായേക്കും​. തീരുമാനത്തിൽ വ്യക്തത വരുന്നതുവരെ ഉയർന്ന പിഴ ഈടാക്കില്ലെന്ന്​ ഗതാഗത വകുപ്പ്​ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

ഹെൽമെറ്റ്​ വെക്കാതെയും സീറ്റ്​ ബെൽറ്റ്​ ഇടാതെയും വാഹനം ഓടിക്കുന്നവർക്കുള്ള പിഴത്തുക 1000ത്തിൽ നിന്ന്​ 500 ആയി കുറഞ്ഞേക്കും. ലൈസൻസ്​ ഇല്ലാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ 5000ത്തിൽ നിന്ന് 2000മോ 3000മോ ആയി കുറക്കാനും പെർമിറ്റ്​ ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള 1000 രൂപയുടെ പിഴ പക​ുതിയായി കുറക്കാനും ആലോചനയുണ്ട്​. ഒാവർലോഡിനുള്ള 20000 രൂപയുടെ പിഴ ശിക്ഷ 10000 രൂപയായി കുറക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്​.

അതേസമയം, മദ്യപിച്ച്​ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ്​, ഇൻഷൂറൻസ്​ ഇല്ലാതെ വാഹനമോടിക്കൽ എന്നിവക്കുള്ള പിഴത്തുകയിൽ മാറ്റം വരുത്തില്ല. മദ്യപിച്ച്​ വാഹനമോടിച്ചാൽ 10000 രൂപയും ഇൻഷൂറൻസ്​ ഇല്ലെങ്കിൽ 2000 രൂപയും അപകടകരമായ ഡ്രൈവിങ്ങിന്​ 3000 രൂപയുമാണ്​ പിഴത്തുക.

പിഴത്തുക കുറച്ചുകൊണ്ട്​ ഓർഡിനൻസ്​ ഇറക്കാൻ നേരത്തേ സർക്കാർ ആലോചിച്ചിരുന്നെങ്കിലും വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ ഓർഡിനൻസ്​ ഇറക്കുന്നതിൽ സാ​​ങ്കേതിക പ്രശ്​നങ്ങളുണ്ടെന്ന നിയമോപദേശമാണ്​ ലഭിച്ചത്​.

ഉയർന്ന പിഴത്തുക ഏർപ്പെടു​ത്തിയ കേന്ദ്രതീരുമാനം നടപ്പിലാക്കുന്ന കാര്യത്തിൽ രാജ്യത്തുടനീളം ജനങ്ങളിൽ നിന്ന്​ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. മോ​​ട്ടോർ വാഹന ഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴത്തുക നടപ്പിലാക്കില്ലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshigh fineMotor Vehicle Finesmotor vehicle act ammendment
News Summary - motor vehicle act ammendment; high fine may reduce -kerala news
Next Story