ക്വാറൻറീനിലുള്ളവർ പുറത്തിറങ്ങിയാൽ പിടിക്കാൻ േമാേട്ടാർ സൈക്കിൾ ബ്രിഗേഡ്
text_fieldsതിരുവനന്തപുരം: വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നുേണ്ടാ എന്ന് നിരീക്ഷിക്കുന്നതിന് േമാേട്ടാർ സൈക്കിൾ ബ്രിഗേഡിനെ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും മോേട്ടാർ സൈക്കിളുകളിൽ പൊലീസുകാെര നിയോഗിക്കുന്ന സംവിധാനമാണിത്. പൊതുവിലെ നിരീക്ഷണവും ഒപ്പം വീടുകളിലെത്തി വിവരങ്ങളായലും ഇവരുടെ ചുമതലകളായിരിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സമ്പർക്കം വഴി രോഗം പടരുന്നതിനും സാധ്യത മുന്നിലുണ്ട്. ഇൗ സാഹചര്യത്തിലാണ് കരുതലും സുരക്ഷയും വർധിപ്പിക്കുന്നത്.
വീടുകളിലെ ക്വാറൻറീൻ നിർേദശങ്ങൾ ലംഘിച്ചതിന് 65 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 53ഉം തിരുവനന്തപുരത്താണ്. കാസർകോട് 11ഉം കോഴിക്കോട് ഒന്നും കേസാണെടുത്തത്. ക്വാറൻറീനിെൻറ കാര്യത്തിൽ സർക്കാറിന് ഒരു ആശയക്കുഴപ്പവുമില്ല. കോവിഡ് പ്രതിരോധത്തിൽ കേരളത്തിെൻറ വിജയഗാഥ ഹോം ക്വാറൻറീൻ നല്ല രീതിയിൽ നടപ്പാക്കാനായതാണ്. ഇൗ അനുഭവങ്ങൾ കേന്ദ്രസർക്കാറുമായി പങ്കിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കവുമില്ല. പുതിയ സാഹചര്യത്തിൽ ലക്ഷണമില്ലാത്തവർക്ക് പെയിഡ് ക്വാറൻറീൻ സൗകര്യവും ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
