Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴു വയസ്സുകാര​െൻറ നില...

ഏഴു വയസ്സുകാര​െൻറ നില അതിഗുരുതരം; മാതാവിനൊപ്പം താമസിച്ചിരുന്ന യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ഏഴു വയസ്സുകാര​െൻറ നില അതിഗുരുതരം; മാതാവിനൊപ്പം താമസിച്ചിരുന്ന യുവാവ്​ അറസ്​റ്റിൽ
cancel

തൊടുപുഴ: വീട്ടിനുള്ളിൽ ഏഴു വയസ്സ​ുകാരനെ തൂക്കിയെറിഞ്ഞ്​ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മാതാവിനൊപ്പം താമസിക്ക ുന്ന യുവാവ് അറസ്​റ്റിൽ. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദാണ് (36) പിടിയിലായത്​. തലയോട്ടിക്ക്​ ഗുരുതര പ രിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും തീ വ്രപരിചരണ വിഭാഗത്തിൽ അതിഗുരുതരാവസ്ഥയിൽ തുടരുകയാണ്​. തലയോട്ടി പൊട്ടി രക്തയോട്ടം നില​ച്ച കുട്ടിയുടെ വയറിനും ഹൃദയത്തിനും ശരീരത്തി​​െൻറ 20ഓളം ഇടങ്ങളിലും ഗുരുതര പരിക്കേറ്റിട്ടു​െണ്ടന്നും ന്യൂറോ വിഭാഗം മേധാവി ഡോ. ശ്രീകുമ ാര്‍ പറഞ്ഞു.

വ​െൻറിലേറ്ററി​​െൻറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്​. എടുത്തെറിഞ്ഞതുകൂടാതെ കുട്ടി യെ ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്​തതിനെ തുടർന്നാണ്​ തലയോട്ടിക്ക് ഗുരുതര ക്ഷതമേറ്റത്​​. കുട്ടിക്കൊപ്പം ആശുപത്രിയിൽ കഴിയുന്ന മാതാവും നാലുവയസ്സുള്ള ഇളയ കുട്ടിയും അരുണിനെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റെന്ന്​ ​തൊടുപുഴ ഡിവൈ.എസ്​.പി കെ.പി. ജോസ്​ പറഞ്ഞു. വധശ്രമം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​ മുതലായ വകുപ്പുകൾ ചേർത്താണ് കേസ്​. പ്രതിയെ ശനിയാഴ്​ച കോടതിയിൽ ഹാജരാക്കും. സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍ട്ട് ന​ൽ​കാ​ൻ ഇ​ടു​ക്കി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തോ​ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ​ട​ക്ക​മു​ള്ള എ​ല്ലാ സ​ഹാ​യ​വും ന​ല്‍കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ചി​കി​ത്സച്ചെ​ല​വും ഇ​ള​യ കു​ട്ടി ഉ​ള്‍പ്പെ​ടെ ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​വും സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ മ​ന്ത്രി കെ.​കെ. ​ൈ​ശ​ല​ജ​യും അ​റി​യി​ച്ചു. ആ​രോ​ഗ്യ, സാ​മൂ​ഹി​ക​നീ​തി, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പു​ക​ൾ ഏ​കോ​പി​ച്ചാ​ണ് ചി​കി​ത്സ​യും സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കു​ക. സം​ഭ​വ​ത്തി​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.
സംഭവത്തിൽ സം​സ്​​ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ പി. സു​രേ​ഷ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

ജി​ല്ല ക​ല​ക്ട​ർ, സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി എ​ന്നി​വ​രി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സ്​ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ക​മീ​ഷ​ൻ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും കു​റ്റ​വാ​ളി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ അഡ്വ. കെ.എസ്​. അരുണ്‍കുമാര്‍ കുട്ടിയെ സന്ദര്‍ശിച്ചു. ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

അരുൺ ആനന്ദ്​ കൊലപാതകക്കേസിലും പ്രതി
തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ അതിക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദ് തലസ്ഥാനത്ത്​ കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതി. ലഹരി ഉപയോഗിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ്​ സംഭവങ്ങളുണ്ടായതെന്നും പൊലീസ് പറയുന്നു. 10 വര്‍ഷത്തിനിടെ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാള്‍.

2008ല്‍ ജഗതിയില്‍ സുഹൃത്തായ വിജയരാഘവനെ കുപ്പികൊണ്ട്​ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ് അരുണ്‍. ഈ കേസില്‍ കോടതി വെറുതെ വിട്ടു. നന്ത​ൻകോട്​ സ്വദേശിയായ അരുൺ, താമസിച്ചിരുന്നതിന് സമീപത്തെ ഫ്ലാറ്റ് അടിച്ചു തകര്‍ത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും പ്രതിയാണ്. 2007 ലായിരുന്നു സംഭവം. 2014 ലും 2015 നും ഫോര്‍ട്ട് സ്​റ്റേഷനിലും സമാനമായ രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. വലിയതുറയിലും വിഴിഞ്ഞത്തും മൂന്ന് കേസുകളും രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്​. ഇയാളുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhakerala newsmalayalam newsboy attack
News Summary - Mother's lover smashes 7-year-old boy's head- kerala news
Next Story