Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയെ പീഡിപ്പിച്ച മാതാവിന്‍റെ സുഹൃത്ത്​ പിടിയിൽ

text_fields
bookmark_border
15കാരിയെ പീഡിപ്പിച്ച മാതാവിന്‍റെ സുഹൃത്ത്​ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ പ്രതി റോഷിൻ തോമസ് 

തൃപ്പൂണിത്തുറ: 15കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്‍റെ സുഹൃത്ത്​ പിടിയിൽ. ഇടുക്കി കുമളി ചക്കുപാലം സ്വദേശി റോഷിൻ തോമസിനെയാണ്​ (29) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈമാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ഒന്നിച്ച്​ താമസിക്കുകയായിരുന്നു. യുവതിയുടെ ആദ്യ ബന്ധത്തിലെ മൂന്നു പെൺമക്കളിൽ മൂത്തയാളെയാണ് പീഡിപ്പിച്ചത്.

യുവതി നിലവിൽ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്​. കുട്ടികൾ തൃപ്പൂണിത്തുറയിലെ ഹോസ്റ്റലിലാണ്​ താമസിക്കുന്നത്​. പെൺകുട്ടികളെ പ്രതി എരൂരിലെ വാടകവീട്ടിൽ കൊണ്ടുപോയ ശേഷം മൂത്ത കുട്ടിയെ ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം സ്കൂൾ പ്രിൻസിപ്പലിനോട് പറയുകയായിരുന്നു.

തുടർന്ന് പ്രിൻസിപ്പലാണ്​ വിവരം പൊലീസിൽ അറിയിച്ചത്​. പ്രതി കുട്ടികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർമാരായ പ്രദീപ് എം. രേഷ്മ.വി.ആർ, എ.എസ്.ഐ മാരായ സന്തോഷ് എം.ജി. രാജീവ്നാഥ്, പ്രിയ എസ്.സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.മേനോൻ എന്നിവരുമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother's friend who molested 15-year-old girl arrested
Next Story