ഏഴു വയസ്സുകാരെൻറ മാതാവ് ചികിത്സ തേടി ആശുപത്രിയിൽ
text_fieldsതൊടുപുഴ: കുമാരമംഗലത്ത് മർദനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരെൻറ മാത ാവിനെ വിദഗ്ധ പരിശോധനകൾക്കും ചികിത്സക്കുമായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മരണശേഷം മാതാവും ഇവരുടെ അമ്മയും ഇളയ കുഞ്ഞും കുട ുംബശ്രീക്ക് കീഴിലെ ‘സ്നേഹിത’യുടെ സംരക്ഷണ കേന്ദ്രത്തിലായിരുന്നു.
ഇടുക്കി മെഡി ക്കൽ കോളജിൽ നടന്ന പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിെൻറയും ചതവിെൻറയും പാടുകൾ കണ്ടെത്തിയിരുന്നു. നട്ടെല്ല് ഉൾപ്പെടെ ശരീരഭാഗങ്ങളിൽ ക്ഷതം സംഭവിച്ചതും കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്ധ ചികിത്സ നിർദേശിച്ചത്.
പ്രതി അരുണ്‍ ആനന്ദ് കുട്ടിയുടെ അമ്മക്കുനേരെയും ക്രൂരമർദനങ്ങൾ നടത്തിയിരുന്നതായി യുവതിയുടെ മാതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ശരീരത്ത് മുഴുവൻ അടിയേറ്റതിെൻറ പാടുകളാണ്. കുട്ടികൾക്കുനേരെ കടുത്ത മർദനങ്ങൾ നടത്തുേമ്പാഴൊക്കെ അരുണിനെ യുവതി തടയാൻ ശ്രമിച്ചിരുന്നു. ഈ സമയത്തായിരുന്നു മർദനങ്ങൾ.
മർദനത്തിൽ പരിക്കേറ്റ് രക്തം വരുേമ്പാൾ ടിഷ്യൂ പേപ്പർ നൽകി തുടച്ചുകളയാൻ അരുൺ പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞതായി അധികൃതർ പറഞ്ഞു. ഏഴു വയസ്സുകാരനെ സ്കൂളിൽ ചേർത്തശേഷം കുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ആരോടും ഒരുവിവരങ്ങളും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
