ഒരു വയസ്സുകാരന്റെ മരണം: പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്
text_fieldsനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിൽ ഒരു വയസ്സുകാരന് മരിച്ച സംഭവത്തിൽ പിതാവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി മാതാവ്. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും ഏക മകന് ഇഹാന്‍ (അപ്പു) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ പിതാവ് ഷിജിലിനെ കോടതി റിമാൻഡ് ചെയ്തു. ദിവസങ്ങള്‍ നീണ്ട കൊടിയ മർദനത്തിനാണ് കുഞ്ഞ് ഇരയായത്. പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് മാതാവ് പൊലീസിന് മൊഴി നല്കി. കുഞ്ഞ് കരഞ്ഞാൽ അമ്മ കാണാതെ മർദിക്കുന്നത് പതിവാണ്. ഇഹാന്‍ പലപ്പോഴും പിതാവിനെ കാണുമ്പോള്‍ ഞെട്ടിമാറുകയും കരയുന്നതും നിത്യസംഭവമായിരുന്നു. അപ്പോഴും മകനെ മർദിക്കുന്നത് മാതാവ് കണ്ടിരുന്നില്ല.
എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ കൈ ഒടിഞ്ഞിരുന്നു. അത് പിതാവിന്റെ മർദനത്തെ തുടർന്നായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയുടെ കൈയില്‍നിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുന്നതും പതിവാണ്. മകന് വിശന്ന് കരയുമ്പോള്‍ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതും ഷിജിലിന് ഇഷ്ടമില്ലായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെയാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

