Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനോടൊപ്പം ബൈക്കിൽ...

മകനോടൊപ്പം ബൈക്കിൽ പോകവെ വീണ് പരിക്കേറ്റ മാതാവ് മരിച്ചു

text_fields
bookmark_border
മകനോടൊപ്പം ബൈക്കിൽ പോകവെ വീണ് പരിക്കേറ്റ മാതാവ് മരിച്ചു
cancel

മുഹമ്മ: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് സ്രാമ്പിക്കൽ പനച്ചിയ്ക്കൽ റീന (59) ആണ് മരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. ഒക്ടോബർ 22ന് വൈകിട്ട് നാലിന് മണ്ണഞ്ചേരി പാർത്ഥൻ കവലയ്ക്ക് സമീപമായിരുന്നു അപകടം. കുറുകെ വന്ന സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്.

അപകടത്തിൽ മകൻ ഷെറിമോനും പരിക്കേറ്റിരുന്നു. മക്കൾ: ഷെറിമോൻ, റീഷമോൾ. മരുമക്കൾ: ബിന്ദു, ജോൺ ബ്രിട്ടോ (മനോരമ ന്യൂസ്‌).

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathobituaryBike accident
News Summary - Mother Lost Life While Travelling With Son By Bike
Next Story