Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

text_fields
bookmark_border
ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു
cancel

തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. വിളവൂർക്കലിൽ അഭിജിത്ത് - ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീട്ടിൽനിന്ന് നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കുഞ്ഞി​നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. മാതാവ് ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother kills one-and-half-year-old daughter
Next Story