Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നുമാസം പ്രായമുള്ള...

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന്​ മാതാവ്​ ആത്​മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന്​ മാതാവ്​ ആത്​മഹത്യക്ക്​ ശ്രമിച്ചു
cancel

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം കോഹിനൂരിൽ വീടിനകത്തെ കുളിമുറിയിൽ യുവതിയെ കൈഞരമ്പ് മുറിഞ്ഞ്​ രക്തം വാർന്ന നിലയിലും ഇവരുടെ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി. മൊറയൂർ സ്വദേശി പനച്ചീരി ലുഖ്മാ​​​െൻറ ഭാര്യ അനീസയെയാണ്​ (32) ഇടതുകൈക്ക് മുറിവേറ്റ് രക്തം വാർന്ന്​ ബോധരഹിതയായി കണ്ടത്. ഇളയ മകൻ അനസാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തോടെ​ ഇവർ ഉറങ്ങാൻ കിടന്നതാണെന്ന്​ വീട്ടുകാർ പറയുന്നു. പുലർച്ച 2.30ഓടെ അനീസയുടെ മാതാവ് പ്രാഥമികകൃത്യം നിർവഹിക്കാൻ എഴുന്നേറ്റപ്പോഴാണ് സംഭവമറിയുന്നത്​. സമീപവാസികൾ അനീസയെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. അനീസയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കുഞ്ഞ്​ മരിച്ചനിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കിടപ്പുമുറിയിലും രക്തപ്പാടുണ്ടായിരുന്നു.

ഇവർക്ക്​ കുടുംബപരമായ പ്രശ്നമുള്ളതായി സമീപവാസികൾക്കറിയില്ല. യുവതിക്ക് കുറച്ച് ദിവസങ്ങളായി മാനസികാസ്വാസ്ഥ്യമുള്ളതായി കുടുംബാംഗങ്ങൾ പറയുമ്പോൾ ഭർത്താവ് ഇക്കാര്യം നിഷേധിച്ചു. പ്രസവശേഷം ഭർതൃവീട്ടിലെത്തിയ അനീസ നാലുദിവസം മുമ്പാണ് കോഹിനൂരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച ഭർതൃവീട്ടിലേക്കുതന്നെ പോകാനിരിക്കെയാണ് സംഭവം. അനീസക്ക്​ രണ്ട് മക്കൾ കൂടിയുണ്ട്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ, എസ്.ഐ ബിനു തോമസ്, അഡീഷനൽ എസ്.ഐ ആബിദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്​റ്റ്​ നടത്തി.

ഫോറൻസിക് വിഭാഗം തെളിവ്​ ശേഖരിച്ചു. യുവതിയുടെ ആരോഗ്യനില വീണ്ടെടുത്ത്​ ചോദ്യം ചെയ്യലിന് ശേഷമെ കൂടുതൽ വിവരങ്ങൾ പറയാനാവൂവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞി​​​െൻറ മരണകാരണം പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിന് ശേഷമേ ലഭ്യമാവൂ. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞി​​​െൻറ മൃതദേഹം തേഞ്ഞിപ്പലം പാണമ്പ്ര ജുമമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsNewborn baby
News Summary - Mother killed thee month old baby in Malappuram - Kerala news
Next Story