പാലക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു
text_fieldsപാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നതുകണ്ട് അയല്‍ക്കാർ എത്തി കുഞ്ഞിനെ എടുത്ത് വീടിനകത്തേക്ക് കയറിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് എപ്പോഴാണെന്ന് വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്.
കുട്ടിയുടെ അമ്മക്ക് മാനസികപ്രശ്നമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കുറച്ചുകാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
എറണാകുളത്താണ് കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മണ്ണാർകാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
