പ്രസവിച്ച ഉടൻ കുഞ്ഞിെന കഴുത്തറുത്ത് െകാന്നു
text_fieldsബാലുേശ്ശരി: പ്രസവിച്ച് മണിക്കൂറുകൾക്കകം പിഞ്ചു കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊന്നു. പനങ്ങാട് പഞ്ചായത്തിൽ നിർമല്ലൂർ പാറമുക്കിലെ വലിയ മലക്കുഴിയിൽ നാലു സെൻറ് കോളനിയിലെ റിൻഷയാണ് (22) ബ്ലെയ്ഡ് കൊണ്ട് കഴുത്തിന് മുറിവേൽപിച്ച് കൊന്നത്.
ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. വീട്ടിൽ അമ്മയുടെയും കുഞ്ഞിെൻറയും കരച്ചിൽകേട്ട് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കൊന്ന് പ്ലാസ്റ്റിക് സഞ്ചിയിലാക്കി വീടിെൻറ അടുക്കള ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. വീടിനകത്ത് ചോരപ്പാടുകളും ഉണ്ടായിരുന്നു. സമീപവാസികൾ ബാലുശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.െഎ കെ. സുഷീർ, എസ്.െഎ സുമിത്ത്കുമാർ, താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജ്, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത റിൻഷയെ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു.
സംഭവം നടക്കുേമ്പാൾ റിൻഷയുടെ മാതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു. നാലുവർഷമായി ഭർത്താവുമായി അകന്നുകഴിയുന്ന റിൻഷ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. റിൻഷ ഗർഭിണിയാണെന്ന വിവരം പുറത്തറിയിച്ചിരുന്നില്ല. ചോദ്യംചെയ്യാനായി മാതാവ്, സഹോദരൻ, ഭർത്താവ് എന്നിവരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
