Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്​റ്റിൽ

text_fields
bookmark_border
സ്ത്രീധനം കുറവെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു
kuttippuram arrest fathima fathima sahala
cancel
camera_alt

അറസ്റ്റിലായ ഫാത്തിമ, ഫാത്തിമ സഹല എന്നിവർ

കുറ്റിപ്പുറം (മലപ്പുറം): അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും അറസ്​റ്റ്​ ചെയ്തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്​. ആതമഹത്യാപ്രേരണകുറ്റം, ഗാർഹിക പീഡനം എന്നിവയാണ് കേസ്.

കഴിഞ്ഞ ദിവസമാണ്​ തവനൂർ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തി​െൻറ ഭാര്യ സുഹൈല നസ്റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സുഹൈല നസ്റിനും ബത് ബസ്ത്തും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്. ബാ​സ് ബ​സ​ത്ത്​ ഗ​ൾ​ഫി​ലാ​ണ്. 20 പവൻ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, ഇത്​ കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഭർത്താവിനെയും ഭർതൃപിതാവിനെയും അറിയിച്ചിരുന്നു. ഇതാവർത്തിക്കില്ലെന്ന്​ ഭർതൃപിതാവ് പറഞ്ഞ ശേഷവും വഴക്കുണ്ടായി.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ചത്. അ​യ​ൽ​വാ​സി​ക​ളെ​ത്തി​യാ​ണ്​ മു​റി പൊ​ളി​ച്ച്​ അ​ക​ത്ത് ക​യ​റി​യ​ത്. പൊന്നാനി തഹസിൽദാർ എം.എസ്. സുരേഷ്, തിരൂർ ഡിവൈ.എസ്.പി ബെന്നി, കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിൽ എന്നിവർ ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്​റ്റ്​മോർട്ട ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടല്ലൂർ ജുമാമസ്ജിദിൽ മൃതദേഹങ്ങൾ ഖബറടക്കി. കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​ണ് സു​ഹൈ​ല ന​സ്റി​ൻ. പി​താ​വ്: ഹം​സ. മാ​താ​വ്: ഫാ​ത്തി​മ.

പ്രതികൾ നിസ്സാര കാര്യങ്ങൾക്ക് പോലും സുഹൈലയെ മാനസികമായി പീഡിപ്പിക്കുക പതിവായിരുന്നു. ഈ വീട്ടുകാർക്ക് അയൽവാസികളുമായി ബന്ധം കുറവായതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother-in-law and sister-in-law's daughter arrested in kuttippuram for Dowry Death
Next Story