Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക​െൻറ സ്മരണക്ക്​...

മക​െൻറ സ്മരണക്ക്​ ലക്ഷ‍ങ്ങളുടെ ഭൂമി നഗരസഭക്ക് നൽകി ഒരമ്മ

text_fields
bookmark_border
മക​െൻറ സ്മരണക്ക്​ ലക്ഷ‍ങ്ങളുടെ ഭൂമി നഗരസഭക്ക് നൽകി ഒരമ്മ
cancel
camera_alt????????????????

ക​ള​മ​ശ്ശേ​രി: മ​ര​ണ​പ്പെ​ട്ട മ​ക​​െൻറ സ്മ​ര​ണ​ക്ക്​ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക ് സൗ​ജ​ന്യ​മാ​യി ന​ൽ​കി ഒ​ര​മ്മ. എ​റ​ണാ​കു​ളം ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 23ാം വാ​ർ​ഡ് മു​ട്ടാ​ർ വെ​സ്​​റ്റ്​ അം​ഗ ​ൻ​വാ​ടി നി​ർ​മി​ക്കു​ന്ന​തി​നാ​ണ് ഏ​ലൂ​ർ മ​ഞ്ഞു​മ്മ​ൽ കേ​ട്ടേ​ത്ത് മീ​നാ​ക്ഷി​യ​മ്മ 3.40 സ​െൻറ് സ്ഥ​ലം സൗ​ജ ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.


ഏ​ലൂ​ർ ന​ഗ​ര​സ​ഭ​ക്കു​ള്ള 29 അം​ഗ​ൻ​വാ​ടി​യി​ൽ എ​ട്ട് അം​ഗ​ൻ​വാ​ടി​ക്കു​കൂ​ടി സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി നാ​ല​ര വ​ർ​ഷ​മാ​യി പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് അം​ഗ​ൻ​വാ​ടി​ക്ക്​ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ മീ​നാ​ക്ഷി​യ​മ്മ​യും മ​ക​ൻ സ​ന്തോ​ഷും ത​യാ​റാ​യ​ത്. മീ​നാ​ക്ഷി​യ​മ്മ​യു​ടെ മൂ​ത്ത​മ​ക​ൻ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​െൻറ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ന​ല്ല പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​െൻറ പേ​രി​െ​ല സ്ഥ​ലം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രി​ക്കു​മ്പോ​ഴാ​ണ് സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ്, ന​ഗ​ര​സ​ഭ 23ാം വാ​ർ​ഡി​ലെ അം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും ഇ​ല്ലെ​ന്ന കാ​ര്യം സു​ഹൃ​ത്തു​ക്ക​ൾ വ​ഴി അ​റി​യു​ന്ന​ത്.

വ​സ്തു​വി​െൻറ രേ​ഖ​ക​ളും പ്ര​മാ​ണ​ങ്ങ​ളും മാ​ർ​ച്ച് ഏ​ഴി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ഞ്ഞു​മ്മ​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മീ​നാ​ക്ഷി​യ​മ്മ​യും മ​ക​ൻ സ​ന്തോ​ഷും ചേ​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ സി.​പി. ഉ​ഷക്ക് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - mother gave land to municipality-kerala news
Next Story