Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മ മരിച്ചത്​ മകൻ...

അമ്മ മരിച്ചത്​ മകൻ പട്ടിണിക്കി​ട്ടതിനെ തുടർന്നെന്ന്; പൊലീസ്​ കേസെടുത്തു

text_fields
bookmark_border
അമ്മ മരിച്ചത്​ മകൻ പട്ടിണിക്കി​ട്ടതിനെ തുടർന്നെന്ന്; പൊലീസ്​ കേസെടുത്തു
cancel

കോ​ഴി​ക്കോ​ട്​: അ​മ്മ മ​രി​ച്ച​ത്​ മ​ക​ൻ പ​ട്ടി​ണി​ക്കി​​ട്ട​തി​നെ തു​ട​ർ​ന്നെ​ന്ന്​​ പ​രാ​തി. മ​ക​ളും ഭ​ർ​ത്താ​വു​മ​ട​ങ്ങു​ന്ന ബ​ന്ധു​ക്ക​ളാ​ണ്​ മ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ജ​യി​ൽ റോ​ഡ്​ സ്​​പാ​ൻ ഹോ​ട്ട​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സു​മ​തി. വി. ​ക​മ്മ​ത്താ​ണ്​ (70) ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. സു​മ​തി​യു​ടെ മ​ര​ണം മ​ക​ൻ ര​മേ​ശ​ൻ പ​ട്ടി​ണി​ക്കി​​ട്ട​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ്​​ ബ​ന്ധു​ക്ക​ൾ ക​സ​ബ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​വ​ശ​നി​ല​യി​ൽ സു​മ​തി​െ​യ മ​ക​ൾ ജ്യോ​തി​യും മ​ക​ൻ ര​മേ​ശ​നും ചേ​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി മ​ക​ളു​ടെ ഭ​ർ​ത്താ​വ്​ രാ​ജീ​വ്​ പ​റ​ഞ്ഞു. മ​ക​ൻ ദേ​ഹോ​പ​ദ്ര​വം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നെ​ന്നും ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മൂ​ന്ന്​ മാ​സം മു​മ്പാ​ണ്​ സു​മ​തി​യെ മം​ഗ​ലാ​പു​ര​ത്തു​ള്ള മ​ക​ളു​ടെ സ​മീ​പ​ത്തു നി​ന്ന്​ മ​ക​ൻ കോ​ഴി​ക്കോ​​​ട്ടേ​ക്ക്​ കൂ​ട്ടി​യ​ത്. കോ​വി​ഡാ​യ​തി​നാ​ൽ മ​റ്റു മ​ക്ക​ൾ​ക്ക്​ വ​ന്ന്​ കാ​ണാ​നും സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സു​മ​തി​ക്ക്​ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന്​ തോ​ന്നി​യാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​തെ​ന്ന്​ മ​ക്ക​ൾ പ​റ​യു​ന്നു. ര​മേ​ശ​െൻറ പ്ര​തി​ക​ര​ണം ല​ഭ്യ​മ​ല്ല. ഭ​ർ​ത്താ​വ്​ പ​രേ​ത​നാ​യ വ​ര​ദ​രാ​ജ്​ ക​മ്മ​ത്ത്​

മ​ക്ക​ൾ: റീ​ന (ആ​ല​പ്പു​ഴ), ല​ത (മം​ഗ​ളൂ​രു), ര​മേ​ശ്(​കോ​ഴി​ക്കോ​ട്), ജ്യോ​തി ( എ​റ​ണാ​കു​ളം), വി​ദ്യ (മം​ഗ​ളൂ​രു)

മ​രു​മ​ക്ക​ൾ : ബാ​ല​ച​ന്ദ്ര​ൻ നാ​യ്​​ക്ക്, രാ​ധാ​കൃ​ഷ്​​ണ പൈ, ​ല​ക്ഷ്​​മി, രാ​ജീ​വ്, പ​രേ​ത​നാ​യ അ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Mother dies Police have registered a case against son
Next Story