Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾ ഓടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് മാതാവ് മരിച്ചു

text_fields
bookmark_border
മകൾ ഓടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് മാതാവ് മരിച്ചു
cancel

ന്യൂ മാഹി: മകൾ ഓടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് മാതാവ് മരിച്ചു. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിൽ മുഹമ്മദിന്റെയും സൈനബയുടെയും മകൾ ന്യൂ മാഹി വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരിച്ചത്. ചൊക്ലിക്ക് സമീപം മത്തിപ്പറമ്പിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ചരക്ക് ലോറിയിടിക്കുകയായിരുന്നു.

ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മകളുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക് ഭാഗത്തു നിന്ന് വരികയായിരുന്ന ചരക്ക് ലോറി സ്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചാണ് നിന്നത്.

ഭർത്താവ്: ഫൈസൽ (ഒമാൻ). മക്കൾ: ഫിദ, ഫർഹാൻ, ഫൈസാൻ. സഹോദരങ്ങൾ: ഹാരിസ്, സിദ്ദീഖ്, റാഫിഖ് (മൂവരും ഖത്തർ), റിയാസ്, റയീസ് (ഇരുവരും ദുബൈ).

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം വെള്ളിയാഴ്ച ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mother died after hit by lorry in her daughter's scooter
Next Story