ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കിക്കൊന്നതിന് ശേഷം മാതാവ് ആത്മഹത്യ ചെയ്തു
text_fieldsഎടപ്പാൾ: ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്. വീപ്പയിലെ വെള്ളത്തിലാണ് മകളെ മുക്കിക്കൊന്നത്.
ഇതിനുശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
മകൻ ജോലിക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

