Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

text_fields
bookmark_border
Ani ani sunil 281121
cancel
camera_alt

ആനി, അനിൽ, സുനിൽ

മാരാരിക്കുളം: അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ 23 ആം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (57), മക്കളായ ലെനിൻ ജോസഫ് (അനിൽ-35), സുനിൽ ജോസഫ് (32) എന്നിവരാണ് മരിച്ചത്.

മാതാവിനെ മുറിയിൽ തൂങ്ങിയ നിലയിലും മക്കളെ മുറികളിലെ കട്ടിലുകളിൽ മരിച്ചു കിടക്കുന്നതുമായാണ് കണ്ടത്. പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യതൊഴിലാളി കുടുംബമായിരുന്നു.

ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. യുവാക്കൾ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother and two children found dead inside the house
Next Story