Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റ്യാടിയിൽ...

കുറ്റ്യാടിയിൽ അലക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ടു മരിച്ചു

text_fields
bookmark_border
കുറ്റ്യാടിയിൽ അലക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ടു മരിച്ചു
cancel

പാ​ലേ​രി (കോഴിക്കോട്): കു​റ്റ്യാ​ടി​പു​ഴ​യി​ലെ തോ​ട്ട​ത്താം​ക​ണ്ടി ക​ട​വി​ൽ അ​ല​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു​മ​രി​ച്ചു. തോ​ട്ട​ത്താം​ക​ണ്ടി അ​ണ്ടി​ക്കു​ന്നു​മ്മ​ൽ സു​ബീ​ഷി​ന്റെ ഭാ​ര്യ ര​മ്യ (35), മ​ക​ൻ ശി​വ​ന​ന്ദു (7) എ​ന്നി​വ​രാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

പു​ഴ​ക്ക​ര​യി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ അ​മ്മ​യോ​ടൊ​പ്പം വെ​ള്ള​ത്തി​ലി​റ​ങ്ങി​യ ശി​വ​ന​ന്ദു ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​പ്പോ​ൾ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​മ്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ത്ത​മ​ക​ൻ ഹ​രി​ന​ന്ദി​ന്റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ര​മ്യ​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി​യോ​ടെ​യാ​ണ് ശി​വ​ന​ന്ദു​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ടി​യ​ങ്ങാ​ട് ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ര​മ്യ. കൈ​വേ​ലി സ്വ​ദേ​ശി​നി​യാ​ണ്. ശി​വ​ന​ന്ദു കു​ന്ന​ശ്ശേ​രി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​റ്റൊ​രു മ​ക​ൻ: ഹ​രി​ന​ന്ദ്. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownsmother and son diedKuttyadi river
News Summary - Mother and Son Drown in Kuttyadi River While Washing Clothes
Next Story