Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ചികിത്സയിലായിരുന്ന അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
text_fieldsbookmark_border
കേളകം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കണിച്ചാർ ചാണപ്പാറയിലെ കൈനിക്കര ജോണിെൻറ ഭാര്യ ബീന ജോൺ (50), ഏക മകൻ തരുൺ (24) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച ഇരുവരും മേയ് അഞ്ച് മുതൽ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച പകൽ മൂന്നരയോടെയാണ് ബീന മരിച്ചത്. രാത്രി 10.30 ഓടെ തരുണിൻെറയും ജീവൻ നഷ്ടമായി.
ബീനയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഞായറാഴ്ച രാത്രി ഏഴോടെ കേളകം ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. തരുണിെൻറ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തിങ്കളാഴ്ച കേളകം ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Next Story

