ബിജു രമേശിനെതിരെ മാതാവും സഹോദരിമാരും ഹൈകോടതിയിൽ
text_fieldsകൊച്ചി: സ്വത്ത് തട്ടാൻ ശ്രമിക്കുെന്നന്ന് ആരോപിച്ച് ബിജു രമേശിെനതിരെ മാതാവും സഹോദരിമാരും നൽകിയ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി.
ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും വ്യാജരേഖയുണ്ടാക്കിയും തങ്ങൾക്കുകൂടി അവകാശപ്പെട്ട കുടുംബസ്വത്ത് തട്ടിയെടുക്കാൻ ബിജു രമേശ് ശ്രമിക്കുെന്നന്ന് ആരോപിച്ചാണ് അമ്മ ഇന്ദിരദേവി, സഹോദരിമാരായ ചിത്ര, മഞ്ജു എന്നിവർ ഹരജി നൽകിയത്. വിൽപത്ര പ്രകാരമുള്ള സ്വത്ത് കൈക്കലാക്കിയശേഷം തങ്ങളുടേതുകൂടി തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജു നടത്തുന്നത്. ഇതിന് നിയമവഴി കൂടാതെ കായികമായും ഭരണസ്വാധീനം ഉപയോഗിച്ചും ഉപദ്രവിക്കുകയാണ്. തറവാട്ടുവീട് തട്ടിയെടുക്കാനും ശ്രമമുണ്ട്.
മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ല. ഹൈകോടതി പരിഗണനയിലുള്ള ഹരജികളിലെ സത്യവാങ്മൂലത്തിൽ തങ്ങളുടെ വ്യാജ ഒപ്പിട്ട് കോടതി നടപടികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം നടത്താൻ ഹൈകോടതി ഭരണവിഭാഗത്തിന് നിർദേശം നൽകണം. തമിഴ്നാട്ടിലെ ഒരു മജിസ്ട്രേറ്റ് കോടതിയുടേതായി വ്യാജസമൻസ് ചമച്ചെന്ന സഹോദരിയുടെ പരാതിയിലും െപാലീസ് നടപടിയെടുക്കണം. ഡോക്ടറേറ്റുണ്ടെന്ന ബിജു രമേശിെൻറ അവകാശവാദം വ്യാജമാണ്. പ്രീ ഡിഗ്രി മാത്രമാണ് വിദ്യാഭ്യാസയോഗ്യത. ഇതുസംബന്ധിച്ചും അന്വേഷണം വേണമെന്ന് ഹരജിയിലുണ്ട്. ഹരജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണാണ് എതിർകക്ഷികളോട് വിശദീകരണം തേടിയത്.