അമ്മക്കും കുഞ്ഞിനും ഇനി സുഖയാത്ര
text_fieldsകോഴിക്കോട്: സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്ര(ഐ.എം.സി.എച്ച്)ത്തിൽനിന്ന് പ്രസവശേഷം അമ്മക്കും കുഞ്ഞിനും വീട്ടിലേക് ക് ഇനി സുഖയാത്ര. അമ്മയെയും കുഞ്ഞിനെയും വീട്ടിലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതിയാ യ ‘മാതൃയാനം’ 23ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. രാജ്യത്തുതന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടാണ്.
‘അമ്മയും കുഞ്ഞും’ നാഷനൽ ഹെൽത്ത് മിഷൻ പദ്ധതി ആഭിമുഖ്യത്തിൽ പ്രസവ ശേഷം വീട്ടിലേക്ക് പോവുന്നവർക്ക് 500 രൂപ നൽകിയിരുന്നു. അത് വേണ്ടത്ര ഫലപ്രാപ്തമാവുന്നില്ലെന്ന കണ്ടെത്തലിൽനിന്നാണ് ‘മാതൃയാനം’ ആശയത്തിലേക്ക് എത്തിയത്. ഇക്കാര്യം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള ടാക്സി ഡ്രൈവർമാരുമായി സംസാരിച്ചു. അവർ ‘ഒാകെ’ പറഞ്ഞതോടെ പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. നിലവിൽ ഐ.എം.സി.എച്ചിന് ചുറ്റുമുള്ള 52 ടാക്സി ഡ്രൈവർമാർ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപും ഒരുങ്ങിയിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിച്ച് തിരിച്ചെത്തിയാൽ ടാക്സി ഡ്രൈവർമാർക്ക് വാടക കൊടുക്കും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നൽകുന്ന െചലവുതന്നെയേ ഇതിനും ആവുന്നുള്ളൂവെന്ന് ട്രയൽ റൺ കാലത്തെ അനുഭവത്തിെൻറ വെളിച്ചത്തിൽ നാഷനൽ ഹെൽത്ത് മിഷെൻറ ജില്ലയിലെ ചുമതലയുള്ള ഡോ. നവീൻകുമാർ പറഞ്ഞു.
കോഴിക്കോട് ഐ.എം.സി.എച്ചിൽ പദ്ധതി നടത്തി വിജയിച്ചാൽ കേരളത്തിലെവിടെയും പദ്ധതി നടത്താമെന്നും അത്രയധികം ഡിസ്ചാർജ് വരുന്ന ആശുപത്രിയാണ് കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. ദിനംപ്രതി 30നും 40നും ഇടയിൽ ഡിസ്ചാർജാണ് ഐ.എം.സി.എച്ചിലുള്ളത്. ഇവിടത്തെ മാതൃകയിൽ തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. പരീക്ഷണമെന്നോണം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം നടപ്പാക്കിയത്. പിന്നീട് ഒരുമാസമായി ഐ.എം.സി.എച്ചിലും ട്രയൽ റൺ നടത്തുന്നുണ്ടെന്ന് ഡോ. നവീൻകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
