ഭിന്നശേഷിക്കാരനായ മകനെ ഉപേക്ഷിച്ച് കടന്ന മാതാവും കാമുകനും റിമാൻഡിൽ
text_fieldsകുളത്തൂപ്പുഴ: അഞ്ചുവയസ്സുകാരനായ മകനെ ഭര്‍ത്താവിെൻറ ബന്ധുവീട്ടിലാക്കിയിട്ട് കടന്നുകളഞ്ഞ മാതാവിനെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഭിന്നശേഷിക്കാരനായ മകനെ അടുത്തുള്ള ബന്ധുവീട്ടിലാക്കിയിട്ട് കടന്നത്.
ആശുപത്രിയില്‍ പോകുന്നെന്നുപറഞ്ഞ് പോയ യുവതി വൈകിയും മടങ്ങിയെത്താതെ വന്നതോടെ ഭര്‍ത്താവ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്കി.
അന്വേഷണത്തില്‍ അഞ്ചല്‍ സ്വദേശിയായ ഉമേഷ് എന്ന സുഹൃത്തുമൊത്ത് എറണാകുളത്തുള്ളതായി കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ഇരുവരെയും പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

