ബീച്ചില്‍ ഫോട്ടോയെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും തിരമാലയില്‍പെട്ടു; ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി
text_fieldsആലപ്പുഴ: ബീച്ചിൽ ഫോട്ടോയെടുക്കുന്നതിനിടെ തിരമാലയിൽപെട്ട ഉത്തരേന്ത്യക്കാരായ അമ്മയെയും ആറുവയസ്സുള്ള കുഞ്ഞിനെയും ലൈഫ്ഗാര്‍ഡ് രക്ഷപ്പെടുത്തി.ശനിയാഴ്ച വൈകീട്ട് 5.45ഓടെ കടല്‍പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ഭര്‍ത്താവിന്റെ കാമറക്ക് മുന്നില്‍ ഫോട്ടോക്ക് നിൽക്കുന്നതിനിടെ തിരമാലയിൽപെടുകയായിരുന്നു.
തീരത്തുനിന്ന് 20 മീറ്റർ ദൂരേക്ക് ഒഴുക്കിൽപെട്ടുപോയി. കണ്ടുനിന്ന ലൈഫ്ഗാര്‍ഡ് അനില്‍കുമാര്‍ കടലിലേക്ക് ചാടി. പിന്നാലെ മറ്റ് ലൈഫ് ഗാര്‍ഡുമാരായ ഷിബു, സന്തോഷ്, ബിജു ചാക്കോ എന്നിവരുമെത്തി. കൂറ്റന്‍ തിരമാലയിൽപെട്ട അമ്മയെയും കുഞ്ഞിനെയും ലൈഫ് ഗാര്‍ഡുമാര്‍ ചേര്‍ന്നാണ് കരക്കെത്തിച്ചത്.
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു അപകടം നടന്നിരുന്നു. ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന്നും ആരും കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പും ഉള്ളതാണ്. ഇത് അവഗണിച്ചാണ് പലരും കടലില്‍ ഇറങ്ങുന്നത്.

