Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ലോഡ്ജ് മുറിയിൽ...

തൃശൂരിൽ ലോഡ്ജ് മുറിയിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
തൃശൂരിൽ ലോഡ്ജ് മുറിയിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി
cancel

തൃശൂർ: നഗര മധ്യത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. എടമുട്ടം സ്വദേശി ജ്യോതി (30)ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ. തൃശൂരിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലുള്ള ലോഡ്ജിലാണ് സംഭവം.

27-ാം തീയതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പമെത്തിയാണ് ഇവർ മുറിയെടുത്തത്. ഇതിനുശേഷം ഇയാൾ തിരികെ പോവുകയും ചെയ്തു. പിന്നീട് ഇന്നാണ് ഇയാൾ ലോഡ്ജിലെത്തിയത്. രണ്ട് ദിവസമായി യുവതിയെ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല എന്നാണ് ഇയാൾ റിസപ്ഷനിൽ പറഞ്ഞത്.

സംഭവത്തിൽ ദുരൂഹത തോന്നി മുറി തുറന്നുനോക്കുമ്പോൾ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചിട്ട് അധിക സമയം ആയിട്ടില്ല എന്നാണ് പ്രാഥമിക നിരീക്ഷണം. യുവതിയെ നഗ്നമായ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തൽ. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Infant DeathDeathstrissurKerala
News Summary - Mother and baby found dead after giving birth in lodge room in Thrissur
Next Story