Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവജനസംഘടനകളിൽ...

യുവജനസംഘടനകളിൽ ഭൂരിഭാഗവും മദ്യപാനികൾ -മന്ത്രി എം.വി ഗോവിന്ദൻ

text_fields
bookmark_border
M V Govindan
cancel
Listen to this Article

തിരുവനന്തപുരം: യുവജന സംഘടനകളിൽ​പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ചെറിയൊരു വിഭാഗമല്ല, ഭൂരിഭാഗവും മദ്യപിക്കുന്നവരാണെന്നാണ് മന്ത്രി തുറന്നടിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ യുവാക്കളിലും വിദ്യാര്‍ഥികളിലും മദ്യാസക്തിയുള്ള വിഭാഗമുണ്ടെന്നാണ് പറഞ്ഞതെന്ന്​ പ്രസംഗത്തി‍െൻറ അവസാനം വിശദീകരിച്ച്​ മന്ത്രി തലയൂരി. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാത്തിനെയും നെഗറ്റീവായി കണ്ട് ആളുകളെ വഴിതെറ്റിക്കുന്നത് പത്രധര്‍മമല്ലെന്നും ലോകത്തെമ്പാടുമുള്ള മയക്കുമരുന്ന്​ ലോബിയെ സഹായിക്കാനാണിതെന്നും മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തി‍െൻറ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസംഗവും തൊട്ടുപിന്നാലെ തിരുത്തലും. മയക്കുമരുന്നുള്‍പ്പെടെ ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കിയതി‍െൻറ ആവശ്യകതയിലൂന്നിയാണ്​ പ്രസംഗം തുടങ്ങിയത്. പുതുതലമുറയില്‍ വലിയൊരുഭാഗം മയക്കുമരുന്നിലേക്ക്​ കടക്കുന്നു. ഇതിന് പരിഹാരം കാണണമെങ്കില്‍ ഇപ്പോള്‍ നടത്തുന്ന ബോധവത്കരണം പതിന്മടക്കാക്കണം.

സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണം ഫലപ്രദമാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വിദ്യാര്‍ഥി, യുവജനസംഘടനകളെ അശ്രയിക്കാനാകും. പക്ഷേ, താൻ ശ്രദ്ധിച്ചപ്പോള്‍ വിദ്യാര്‍ഥി യുവജന സംഘടനകളിൽപെട്ട നല്ലൊരുഭാഗം കുടിയന്മാരാണ്. ചെറുതൊന്നുമല്ല, നല്ലനിലയില്‍. കാമ്പയിന്​ വരാന്‍ പറഞ്ഞാല്‍ അത്രത്തോളം ഉള്‍ക്കൊണ്ട് വരുമെന്ന്​ വിശ്വാസമുള്ള ആളല്ല താന്‍.

സംസാരം തുടരുന്നതിനിടെ ചാനലുകളിൽ മന്ത്രിയുടെ പരാമർശം വാർത്തയായതായി ആരോ കുറിപ്പ്​ നൽകി. അതുവായിച്ചശേഷം അപ്പോൾതന്നെ മന്ത്രി വിശദീകരണവും നൽകി. ചെറുപ്പക്കാരിലും വിദ്യാര്‍ഥികളിലും ഒരുവിഭാഗം നല്ലപോലെ മദ്യാസക്തിയുള്ളവരാണെന്നും ഇതൊഴിവാക്കാന്‍ ബോധവത്കരണം വേണമെന്നുമാണ്​ മന്ത്രി വിശദീകരിച്ചത്​.

അതിനുതകുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ എങ്ങനെ പൊളിക്കാമെന്ന്​ നോക്കുന്ന മാധ്യമങ്ങള്‍ നെഗറ്റീവ് ഉൽപാദിപ്പിക്കുകയാണ്. അത് മയക്കുമരുന്ന്​ ലോബിയെ സഹായിക്കുന്ന ബോധപൂര്‍വമായ നിലപാടാണ്. ഇത്തരം തെറ്റായ നിലപാട് യഥാര്‍ഥത്തില്‍ പത്രധര്‍മമല്ല, പത്രമുതലാളിമാരുടേതാണ്. ആളുകളെ വഴിതെറ്റിക്കുന്ന പ്രചാരവേലയാണിതെന്ന്​ പറഞ്ഞാണ്​ മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister MV Govindanyouth organizations are alcoholics
News Summary - Most of the youth organizations are alcoholics - Minister MV Govindan
Next Story