പള്ളികൾ ഭിന്നശേഷി സൗഹൃദമാകണം, റാമ്പുകളും വീൽചെയറുകളും ഏർപ്പെടുത്തണം -പാണക്കാട് ഖാസി ഫൗണ്ടേഷന്‍
text_fields(representational Image)
മലപ്പുറം: പള്ളികളിലും മതസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശിച്ച് പാണക്കാട് ഖാസി ഫൗണ്ടേഷൻ. റാമ്പുകളും വീൽചെയറുകളും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്താൻ പാണക്കാട് ഖാസി ഫൗണ്ടേഷന്‍റെ പേരിൽ സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്കാരം നിർവഹിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് പ്രയാസമുണ്ട്. അവർക്ക് ആവശ്യമായ റാമ്പുകളും വീൽചെയറുകളും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്തണം. പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
പാണക്കാട് ഖാസി ഫൗണ്ടേഷന്‍റെ പ്രസ്താവന പൂർണരൂപം
പള്ളികൾ ഭിന്നശേഷി സൗഹൃദമാക്കണം
പള്ളികളിലും മതസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യം ഏർപ്പെടുത്തണം. നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്കാരം നിർ വ്വഹിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് പ്രയാസമുണ്ട്. അവർക്ക് ആവശ്യമായ റാമ്പുകളും വീൽചെയറുകളും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്തണം. പുതുതായി നിർ മിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മതസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്നും പ്രസ്തുത വിഷയങ്ങളിൽ മഹല്ല് സ്ഥാപന ഭാരവാഹികളുടെ ശ്രദ്ധ ഉണ്ടാവണെന്നും സ്നേഹപൂർവ്വം അറിയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.