യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് 10 ലക്ഷം തട്ടിയ നാലംഗ സംഘം അറസ്റ്റിൽ
text_fieldsതൃപ്രയാർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും 10 ലക്ഷം രൂപയും തട്ടിയെടുത്ത നാലംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് പഞ്ചായത്ത് ഭരണസമിതിയിലെ സി.പി.എം അംഗം ഷീജ ഹരിദാസിെൻറ മകൻ ആദിത്യൻ (22), തളിക്കുളം സ്വദേശികളായ പെരുതറ വീട്ടിൽ സിറാജിെൻറ മകൻ ആദിൽ (22), മാനങ്ങാത്ത് വീട്ടിൽ ബൈജുവിെൻറ മകൻ അശ്വിൻ (22), വെന്നിക്കൽ വീട്ടിൽ ശിവാനന്ദെൻറ മകൻ അജൻ (22) എന്നിവരെയാണ് എസ്.എച്ച്.ഒ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
തൃശൂർ സ്വദേശിയായ യുവതിയുമായി സൗഹൃദം കൂടി വീഡിയോ ചാറ്റിങ് പതിവാക്കിയിരുന്നു. ഇതിനിടയിൽ ഫോട്ടോ സ്ക്രീൻ ഷോട്ട് ചെയ്ത് ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. പിന്നീട് പണം ആവശ്യപ്പെട്ടു ഇങ്ങനെ പലപ്പോഴായി 10 ലക്ഷംരൂപ യുവതിയിൽ നിന്നും തട്ടിയെടുത്തു. ആദിലിെൻറ പേരിൽ ഒരു കാറും വാങ്ങി. ഗോവയടക്കമുള്ളവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ച് പണം ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
